കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പുകളിലെ  ഒന്നാം സെമസ്റ്റർ എം എസ് സി കെമിസ്ട്രി/ ഫിസിക്സ് (നാനോസയൻസ് & നാനോടെക്നോളജി) (ജോയിൻറ്  സി എസ് എസ് – റെഗുലർ), നവംബർ  2023  പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുന:പരിശോധന/ സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് 14/03/2024 വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാം.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ പി ജി ഡി സി പി (റെഗുലർ/ സപ്ലിമെന്ററി) മെയ് 2023 പരീക്ഷാഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയം/ സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് എന്നിവയ്ക്ക് 11/03/2024 വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാം.

പ്രൊജക്റ്റ് മൂല്യ നിർണ്ണയം/ വാചാ പരീക്ഷകൾ

ആറാം സെമസ്റ്റർ ബി എ ഹിസ്റ്ററി/ സോഷ്യൽ സയൻസ് – ഹിസ്റ്ററി ഡിഗ്രി (റെഗുലർ /സപ്ലിമെന്ററി) ഏപ്രിൽ 2024 പ്രൊജക്റ്റ് മൂല്യ നിർണ്ണയം/ വാചാ പരീക്ഷകൾ 2024 മാർച്ച് 5, 6 തീയതികളിൽ അതാത് കോളേജുകളിൽ വച്ച് നടക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.

About The Author