കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

അസൈൻമെന്റ്

പ്രൈവറ്റ് രജിസ്ട്രേഷൻ ‌ആറാം സെമസ്റ്റർ ബി എ ഇക്കണോമിക്സ്/ ബി എ മലയാളം/ ബി എ അഫ്സൽ – ഉൽ – ഉലമ/ ബി എ ഇംഗ്ലിഷ്/ ബി എ ഹിസ്റ്ററി/ ബി എ പൊളിറ്റിക്കൽ സയൻസ്/ ബി ബി എ/ ബി കോം ബിരുദം (റഗുലർ – 2021  പ്രവേശനം/ സപ്ലിമെന്ററി – 2020 പ്രവേശനം), ഏപ്രിൽ 2024 സെഷൻ ഇന്റേണൽ ഇവാല്വേഷന്റെ ഭാഗമായുള്ള അസൈൻമെന്റ് 2024 മാർച്ച് 18, തിങ്കൾ (18.03.2024) വൈകിട്ട് നാല് മണിക്കു മുൻപായി സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ് – ൽ സമർപ്പിക്കണം. അസൈൻമെന്റ് ചോദ്യങ്ങളും മാർഗനിർദേശങ്ങളും സർവകലാശാല വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

പരീക്ഷാവിജ്ഞാപനം

02.04.2024ന്  ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ  ബിരുദ (പ്രൈവറ്റ് രജിസ്ട്രേഷൻ – റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്),നവംബർ 2023 പരീക്ഷകൾക്ക്  പിഴയില്ലാതെ 04.03.2024 മുതൽ 11.03.2024 വരെയും പിഴയോടുകൂടി 13.03.2024  വരെയും അപേക്ഷിക്കാം. പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പ്രോജക്ട്/ പ്രായോഗിക പരീക്ഷകൾ

ആറാം സെമസ്റ്റർ ബി എസ് സി കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ് (റെഗുലർ/ സപ്ലിമെന്‍ററി) ഡിഗ്രി ഏപ്രിൽ 2024 ന്‍റെ പ്രോജക്ട്/ പ്രായോഗിക പരീക്ഷകൾ 2024 ഫെബ്രുവരി 27, 28 എന്നീ തീയതികളിലായി തോട്ടട കോളേജ് ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ്ങിൽ വച്ചു നടക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയത വിദ്യാർത്ഥികൾ കോളേജുമായി ബന്ധപ്പെടുക.

About The Author