കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കാലാവസ്ഥ വ്യതിയാനവും സുസ്ഥിര വികസനവും; നാഷ‌ണൽ കോൺഫറൻസ് ഇന്നുമുതൽ

കണ്ണൂർ സർവകലാശാലയുടെ പരിസ്ഥിതിപഠന വകുപ്പ്, ഭൂമിത്രസേന ക്ലബ്ബിന്റെയും അന്തരീക്ഷ ശാസ്ത്ര – തീരദേശ ആവാസ പഠന പഠനകേന്ദ്രത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദ്വിദിന നാഷണൽ കോൺഫറൻസ് ഇന്ന് തുടങ്ങും. “കാലാവസ്ഥ വ്യതിയാനവും സുസ്ഥിര വികസനവും” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന കോൺഫറൻസിന്റെ ഉദ്ഘാടനം ഫെബ്രുവരി 22 ന് രാവിലെ 10 മണിക്ക് അരുൺ കെ പവിത്രൻ ഐ പി എസ് നിർവഹിക്കും. സർവകലാശാലയുടെ താവക്കര ക്യാമ്പസിൽ വച്ച് നടക്കുന്ന പരിപാടിയിൽ സർവകലാശാലയിലെ വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുക്കും.

പരീക്ഷാ വിജ്ഞാപനം  

05.04.2024 ന് ആരംഭിക്കുന്ന  നാലാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2024 പരീക്ഷകൾക്ക് 27.02.2024 മുതൽ 05.03.2024 വരെ പിഴയില്ലാതെയും 07.03.2024 വരെ പിഴയോടു കൂടിയും അപേക്ഷിക്കാവുന്നതാണ്. പരീക്ഷാ വിജ്ഞാപനം വെബ്‌സൈറ്റിൽ ലഭ്യമാണ്.

മേഴ്‌സി ചാൻസ്

അഫിലിയേറ്റഡ് കോളേജുകളിൽ 2014 മുതൽ 2017 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടിയ ബിരുദ വിദ്യാർത്ഥികൾക്കുള്ള നാലാം സെമസ്റ്റർ ബിരുദ മേഴ്‌സി ചാൻസ് (ഏപ്രിൽ 2024) പരീക്ഷകൾക്ക് പിഴയില്ലാതെ 27.02.2024 മുതൽ 05.03.2024 വരെയും പിഴയോടുകൂടി 07.03.2024 വരെയും അപേക്ഷിക്കാം. മേഴ്‌സി ചാൻസ് പരീക്ഷ എഴുതുവാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും വിജ്ഞാപനത്തിൽ പ്രതിപാദിച്ച പ്രകാരം ഫീസ് അടച്ച്  റീ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്. പരീക്ഷാ വിജ്ഞാപനം വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

  1. ബി കോം അഡിഷണൽ കോ-ഓപ്പറേഷൻ (പ്രൈവറ്റ് രജിസ്‌ട്രേഷൻ – 2022 അഡ്‌മിഷൻ- റഗുലർ) ഏപ്രിൽ 2023പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. മാർക്ക്‌ലിസ്റ്റിന്റെ പകർപ്പെടുത്ത്സൂക്ഷിക്കേണ്ടതാണ്. പുന:പരിശോധന, സൂക്ഷ്മപരിശോധന, പകർപ്പ് എന്നിവയ്ക്കായുള്ള ഓഫ്‌ലൈൻ  അപേക്ഷകൾ 02.03.2024 വരെ സ്വീകരിക്കുന്നതാണ്.

  2. അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം ബി എ (റെഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ2023 പരീക്ഷാഫലം വെബ് സൈറ്റിൽ ലഭ്യമാണ്. പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കു ഓൺലൈനായി അപേക്ഷ  സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 01-03-2024.

ടൈം ടേബിൾ

13.03.2024 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിരുദ (2019  അഡ്മിഷൻ മുതൽ -റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2024  പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

തീയതി നീട്ടി

അഫിലിയേറ്റഡ് കോളേജുകളിൽ 2023 അധ്യയന വർഷം പുതുതായിആരംഭിച്ച ബിരുദ പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ (നവംബർ 2023) പരീക്ഷകൾക്ക്  പിഴയില്ലാതെ 22.02.2024 വരെ അപേക്ഷിക്കാം.

About The Author