കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
പരീക്ഷാ വിജ്ഞാപനം
-
അഫിലിയേറ്റഡ് കോളേജുകളിൽ 2023 അധ്യയന വർഷം പുതുതായി ആരംഭിച്ച ബിരുദ പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ (നവംബർ 2023 ) പരീക്ഷകൾ മാർച്ച് 5 ന് ആരംഭിക്കും. പ്രസ്തുത പരീക്ഷകൾക്ക് 19.02.2024 മുതൽ21.02.2024 വരെ പിഴയില്ലാതെയും 22.02.2024 വരെ പിഴയോടുകൂടിയും രജിസ്റ്റർ ചെയ്യാവുന്നതാണ്.
-
പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ എട്ടാം സെമസ്റ്റർ ബി എ എൽ എൽ ബി (റെഗുലർ/ സപ്ലിമെന്ററി) മെയ് 2024 പരീക്ഷകൾക്ക് 20.02.2024 മുതൽ 24.02.2024 വരെ പിഴയില്ലാതെയും 27.02.2024 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.
-
പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ നാലാം സെമസ്റ്റർ ബി എ എൽ എൽ ബി (റെഗുലർ/ സപ്ലിമെന്ററി) മെയ് 2024 പരീക്ഷകൾക്ക് 22.02.2024 മുതൽ 27.02.2024 വരെ പിഴയില്ലാതെയും 29.02.2024 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.
പരീക്ഷാ ഫലം
കണ്ണൂർ സർവകലാശാലയിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, മഞ്ചേശ്വരം കാമ്പസിലെ രണ്ടാം സെമസ്റ്റർ എൽ എൽ ബി ഡിഗ്രി (റെഗുലർ) മെയ് 2023 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസിന്റെ പുന:പരിശോധനയ്ക്കും സൂക്ഷ്മ പരിശോധനയ്ക്കും ഫോട്ടോക്കോപ്പിക്കുമുള്ള അപേക്ഷകൾ 26/02/2024, വൈകുന്നേരം 5 മണിവരെ സർവകലാശാലയിൽ സ്വീകരിക്കും.