കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാവിജ്ഞാപനം

അഫിലിയേറ്റഡ് കോളേജിലെ നാലാം സെമസ്റ്റർ എം എസ് സി  കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ് (റെഗുലർ/ സപ്ലിമെന്ററി/  ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2024 പരീക്ഷകൾക്ക് 16.02.2024 മുതൽ  20.02.2024 വരെ പിഴയില്ലാതെയും 22.02.2024 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഹാൾ ടിക്കറ്റ്

20.02.2024 മുതൽ ആരംഭിക്കുന്ന  മൂന്നാം സെമസ്റ്റർ ബിരുദ മേഴ്‌സി ചാൻസ് (2014 മുതൽ 2016 വരെയുള്ള അഡ്മിഷൻ), നവംബർ 2023 പരീക്ഷകളുടെ ഹാൾടിക്കറ്റും നോമിനൽ റോളുകളും സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ  ഹാൾ ടിക്കറ്റിൽ രേഖപ്പെടുത്തിയ പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

പുനർമൂല്യനിർണ്ണയഫലം

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം എസ് സി/ എം എസ് ഡബ്ല്യൂ/ എംഎ/ എം കോം ഡിഗ്രി, ഏപ്രിൽ 2023 പരീക്ഷകളുടെ  പുനർമൂല്യനിർണ്ണയഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

About The Author