കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ഭക്ഷ്യ വാണിജ്യ മേഖലയിൽ സമഗ്ര പരിശീലനം

കണ്ണൂർ സർവകലാശാലയുടെയും മലബാർ ഇന്നോവേഷൻ എന്റർപ്രണർഷിപ്പ് സോണിന്റെയും സംയുക്താഭിമുഖ്യത്തിൽ ഭക്ഷ്യ വാണിജ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും പുതിയതായി ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമായി നടത്തുന്ന “എന്റർപ്രണർഷിപ്പ് ഡെവലപ്മെൻറ് പ്രോഗ്രാം ഇൻ ഫുഡ് ബിസിനസി” ലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഫെബ്രുവരി 16, 17 തീയതികളിലായി കണ്ണൂർ സർവകലാശാലയുടെ താവക്കര ക്യാമ്പസിൽ നടക്കുന്ന ദ്വിദിന പരിശീലന പരിപാടിയിൽ ഭക്ഷ്യ വാണിജ്യ രംഗത്തെ സമഗ്ര പരിശീലനം ആണ് ലഭിക്കുക. വിവിധ മേഖലകളിലെ വിദഗ്ദരും സംരംഭകരും അടക്കമുള്ളവർ ക്ലാസുകൾ കൈകാര്യം ചെയ്യും. ദ്വിദിന പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് കണ്ണൂർ സർവകലാശാല, മൈസോൺ എന്നിവയുടെ സർട്ടിഫിക്കറ്റുകൾ ലഭിക്കും. കോഴ്സ് രജിസ്ട്രേഷൻ, ഫീസ് എന്നിവ സംബന്ധിച്ച വിവരങ്ങൾ അറിയാൻ 8921263648 എന്ന നമ്പറിൽ ബന്ധപ്പെടാം.

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

പയ്യന്നൂർ സ്വാമി ആനന്ദ തീർത്ഥ കാമ്പസിലെ സ്കൂൾ ഓഫ് കെമിക്കൽ സയൻസിൽ എം എസ് സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി പ്രോഗ്രാമിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഉള്ള ഒരു ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എം എസ് സി  ഫിസിക്സ്/ കെമിസ്ട്രി/ നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി, പി എച്ച് ഡി ആണ് യോഗ്യത. ഇന്റർവ്യൂ ഫെബ്രുവരി 16 ന് രാവിലെ 10.30 ന് പഠന വകുപ്പിൽ. ഫോൺ: 9447956884.

ടൈം ടേബിൾ  

പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ, ആറ്, പത്ത് സെമസ്റ്റർ ബി എ എൽ എൽ ബി (റെഗുലർ/ സപ്ലിമെന്ററി) മെയ് 2024 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പ്രായോഗിക പരീക്ഷകൾ

ഒന്നാം സെമസ്റ്റർ എം എസ് സി കമ്പ്യൂട്ടർ സയൻസ്/ എം എസ് സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (റഗുലർ/ സപ്ലിമെന്‍ററി), ഒക്ടോബര്‍ 2023 ന്‍റെ പ്രായോഗിക പരീക്ഷകൾ 2024 ഫെബ്രുവരി 15, 16 എന്നീ തീയതികളിലായി അതാതു കോളേജുകളിൽ വച്ച് നടത്തുന്നതാണ്. ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായിബന്ധപ്പെടുക.

രണ്ടാം വർഷ പി ജി പ്രൊജക്റ്റ്

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസം രണ്ടാം വർഷ ബിരുദാനന്തര ബിരുദം (എസ് ഡി ഇ സപ്ലിമെന്ററി – 2011 – 2019 പ്രവേശനം) ജൂൺ 2023 പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളിൽ പ്രൊജക്റ്റ്  റിപ്പോർട്ട്  സമർപ്പിക്കേണ്ടവർ, അവ  2024 മാർച്ച് 4, തിങ്കളാഴ്ച വൈകിട്ട് 4 മണിക്കകം സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ് – ൽ എത്തിക്കേണ്ടതാണ്.

About The Author