കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

അസൈൻമെന്റ്, സ്റ്റഡി ടൂർ റിപ്പോർട്ട്

രണ്ടാം സെമസ്റ്റർ എം എ പ്രൈവറ്റ് രജിസ്ട്രേഷൻ (2022 പ്രവേശനം – റഗുലർ, 2020, 2021 പ്രവേശനം- സപ്ലിമെന്ററി) ഏപ്രിൽ 2023 സെഷൻ  ഇന്റേണൽ ഇവാലുവേഷന്റെ ഭാഗമായുള്ള അസൈൻമെന്റ് അനുബന്ധ രേഖകൾ സഹിതം 01/03/2024 (വെള്ളി) ന്  വൈകുന്നേരം 4 മണിക്കകം സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ്ങിൽ സമർപ്പിക്കണം. അസൈൻമെന്റ് ചോദ്യങ്ങളും മാർഗനിർദേശങ്ങളും വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. രണ്ടാം സെമസ്റ്റർ എം എ അറബിക് പ്രോഗാമിന്റെ സ്റ്റഡി ടൂർ റിപ്പോർട്ടും 01/03/2024 ന്  വൈകുന്നേരം 4 മണിക്കകം സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ്ങിൽ സമർപ്പിക്കണം.

പരീക്ഷാഫലം

  • അഫിലിയേറ്റഡ് കോളേജുകളിലെ  മൂന്നാം സെമസ്റ്റർ ബിരുദം (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് ), നവംബർ 2023 പരീക്ഷകളുടെ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുന:പരിശോധന/ സൂക്ഷ്മ പരിശോധന/ ഫോട്ടോ കോപ്പി എന്നിവയുടെ അപേക്ഷകൾ 22 / 02 / 2024 വൈകുന്നേരം 5 മണി വരെ ഓൺലൈൻ ആയി സ്വീകരിക്കുന്നതാണ്. തലശ്ശേരി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി  മാനേജ്‌മന്റ് ലെ ബി എസ് സി  ഹോട്ടൽ മാനേജ്‌മന്റ് ആൻഡ് കാറ്ററിംഗ് സയൻസ്, തലശ്ശേരി ഗവ കോളേജിലെ ബി സി എ എന്നീ പ്രോഗ്രാമുകളുടെ പരീക്ഷാ ഫലം പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.

  • അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി  കമ്പ്യൂട്ടർ സയൻസ്  വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഏപ്രിൽ 2023 പരീക്ഷകളുടെ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുന:പരിശോധന/ സൂക്ഷ്മ പരിശോധന/ ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 17.02.2024  വൈകുന്നേരം 5 മണി വരെ.

ഹാൾടിക്കറ്റ്

  • 01.03.2024  ന് ആരംഭിക്കുന്ന ഒന്നാം  സെമസ്റ്റർ പി ജി ഡി എൽ ഡി (റെഗുലർ/ സപ്ലിമെന്ററി) നവംബർ 2023  പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് ഓഫ്‌ലൈൻ ആയി സപ്ലിമെന്ററി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രത്തിൽ നിന്ന് ഹാൾ ടിക്കറ്റ് കൈപ്പറ്റേണ്ടതാണ്.

കണ്ണൂർ സർവകലാശാല – ‘സെന്റർ ഫോർ ക്വാണ്ടം കമ്പ്യൂട്ടിങ്’

അതിവേഗം  വളർന്നുവരുന്ന  ഒരു പുതിയ ശാസ്ത്രമേഖലയാണ് ക്വാണ്ടം കമ്പ്യൂട്ടിംഗ് (ക്യു സി).  കമ്പ്യൂട്ടിംഗ്, വാർത്താവിനിമയം, റിമോട്ട് സെൻസിംഗ് എന്നിവയിൽ ക്ലാസ്സിക്കൽ  കംപ്യൂട്ടിങ്ങിനെയും  അതിനപ്പുറം  സൂപ്പർ കമ്പ്യൂട്ടറുകളെ പോലും  മറികടക്കുന്ന പുതിയ സാധ്യതകളാണ് ഇത് തുറന്നിടുന്നത്. ഗവേഷണം, ആരോഗ്യം, ബിസിനസ്സ്, ഭരണം, സുരക്ഷ എന്നിവയ്ക്കൊപ്പം വർദ്ധിച്ച ഗവേഷണപിന്തുണ,  സാങ്കേതിക  സഹകരണം, വിദഗ്ധ  തൊഴിലാളികളെ വികസിപ്പിക്കൽ, ബൗദ്ധിക  സ്വത്തവകാശ മേഖലകളുടെ  പുനഃക്രമീകരണം എന്നിവയ്ക്കായുള്ള ആർട്ടിഫിഷ്യൽ  ഇന്റലിജൻസ്, മെഷീൻലേണിംഗ്  ടെക്നിക്കുകൾ  ഉൾപ്പെടെയുള്ള കമ്പ്യൂട്ടേഷണൽ അൽഗോരിതങ്ങളെ പുനർനിർമ്മിക്കുന്നതിൽ ഇത് വലിയ അവസരങ്ങൾ സൃഷ്ടിക്കും.

കണ്ണൂർ സർവകലാശാലയുടെ ഇൻഫർമേഷൻ ടെക്നോളജി, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, എൻവയോൺമെന്റൽ സയൻസ്, ബയോടെക്നോളജി, സോഷ്യൽ സയൻസസ് എന്നീ പഠനവകുപ്പുകളുടെ സഹകരണത്തോടെ “സെന്റർ ഫോർ ക്വാണ്ടം കമ്പ്യൂട്ടിംഗ്” സ്ഥാപിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കണ്ണൂർ സർവകലാശാല. സെൻ്റർ ഫോർ ഡെവലപ്‌മെൻ്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ് (സി-ഡാക്) ബാംഗ്ലൂർ, ഐ.ഐ.ടി മദ്രാസ്,   ചെന്നൈ എന്നീ സ്ഥാപനങ്ങളുമായി ചേർന്ന് കണ്ണൂർ സർവകലാശാലയിൽ ‘സെൻ്റർ ഫോർ ക്വാണ്ടം കമ്പ്യൂട്ടിംഗ്’ സ്ഥാപിക്കുന്നതിനുള്ള  37.74 കോടി രൂപയുടെ  വിശദമായ സയന്റിഫിക് പ്രൊപോസൽ തയ്യാറാക്കിയിട്ടുണ്ട്. ഈ സെന്ററിന് കേന്ദ്ര സർക്കാരിന്റെ സഹായം ലഭ്യമാക്കുന്നത്തിനുള്ള ശ്രമങ്ങൾ  വൈസ്-ചാൻസിലറുടെ നേതൃത്വത്തിൽ നടന്നുവരുന്നു.  ഇതിന്റെ ഭാഗമായി   ബഹുമാനപ്പെട്ട ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് സഹമന്ത്രി ശ്രീ. രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തുകയുണ്ടായി.

ഗവേണ-വികസന രംഗത്ത് പ്രാദേശിക അഭിരുചികൾക്ക് പരിഗണന നൽകുന്നതിനോടൊപ്പം സ്വകാര്യമേഖലയുടെയും അക്കാദമിക മേഖലയുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കാനും ഈ സെന്റററിന് സാധിക്കും.

കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ സീനിയർ പ്രൊഫസർ ഡോ. എസ് ബിജോയ് നന്ദൻ, ഐടി പഠനവകുപ്പ് മേധാവി ഡോ. എൻ എസ് ശ്രീകാന്ത്, ഡോ. ആർ കെ സുനിൽകുമാർ എന്നിവർ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് സഹമന്ത്രി ശ്രീ. രാജീവ് ചന്ദ്രശേഖറിനൊപ്പം.

നോബൽ പുരസ്‌കാര ജേതാവ് പ്രൊഫ. മോർട്ടൻ പീറ്റർ മെൽഡൽ കണ്ണൂർ സർവകലാശാല സന്ദർശിക്കും

2022 ലെ രസതന്ത്ര നോബൽ പുരസ്‌കാര ജേതാവും യൂണിവേഴ്സിറ്റി ഓഫ് കോപ്പൻ ഹേഗൻ ഡെന്മാർക്കിലെ പ്രൊഫസറുമായ പ്രൊഫ. മോർട്ടൻ പീറ്റർ മെൽഡൽ കണ്ണൂർ സർവകലാശാല സന്ദർശിക്കും. സിംഫണി ഓഫ് മോളിക്യൂൾസ്; എ ഡേ വിത്ത് നോബൽ ലോറേറ്റ് എന്ന പരിപാടിക്ക് സർവകലാശാലയിൽ എത്തുന്ന പ്രൊഫ. മോർട്ടൻ പീറ്റർ മെൽഡൽ സർവകലാശാലയിലെയും അഫിലിയേറ്റഡ് കോളജുകളിലേയും അധ്യാപകരോടും വിദ്യാർത്ഥികളോടും സംവദിക്കും.

ഫെബ്രുവരി 10 ശനിയാഴ്ച രാവിലെ 10:30 കണ്ണൂർ സർവകലാശാലാ താവക്കര ക്യാമ്പസിലെ ചെറുശ്ശേരി ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന പരിപാടിയിൽ സർവകലാശാലയിലെ വിവിധ കോളേജുകളിൽ നിന്നുള്ള അധ്യാപകരും, വിദ്യാർത്ഥികളും സ്‌കൂളുകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളും പങ്കെടുക്കും.

About The Author