കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

വാർത്താ സമ്മേളനം

08/02/2024 വ്യാഴാഴ്ച കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ സീനിയർ പ്രൊഫസർ ഡോ. എസ് ബിജോയ് നന്ദൻ മാധ്യമങ്ങളെ കാണും.  സർവകലാശാലാ ആസ്ഥാനത്തെ സിൻഡിക്കേറ്റ് റൂമിൽ ഉച്ചയ്ക്ക് 3 മണിക്ക് ചേരുന്ന വാർത്താ സമ്മേളനത്തിൽ മുഴുവൻ മാധ്യമങ്ങളുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നു.

മേഴ്‌സി ചാൻസ്

കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്റർ എം എ/ എം എസ് സി/ എം എഡ്/ എം സി എ/ എം സി എ (ലാറ്ററൽ എൻട്രി) /എം എൽ ഐ എസ് സി/ എൽ എൽ എം/ എം ബി എ/ എം പി എഡ് ഡിഗ്രി (സി സി എസ് എസ് -2015 അഡ്മിഷൻ മുതൽ 2019  അഡ്മിഷൻ വരെ ഒറ്റത്തവണ മേഴ്‌സി ചാൻസ്  സപ്ലിമെന്ററി)  പരീക്ഷകൾക്ക്  പിഴയില്ലാതെ ഫെബ്രുവരി 8  മുതൽ 22  വരെയും പിഴയോട് കൂടെ ഫെബ്രുവരി 27  വരെയും അപേക്ഷിക്കാം. എം പി എഡ് ഒഴികെയുള്ള പ്രോഗ്രാമുകൾക്കും 2016 മുതൽ 2019 അഡ്മിഷൻ വരെയും  ഓൺലൈൻ ആയി അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

ഹാൾടിക്കറ്റ്

അഫിലിയേറ്റഡ് കോളേജുകളിലെ 12/02/2024 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം എസ് സി അപ്ലൈഡ് സൈക്കോളജി (റഗുലർ-2023 അഡ്മിഷൻ), ഒക്ടോബർ 2023 പരീക്ഷകളുടെ ഹാൾടിക്കറ്റുകളും നോമിനൽ റോളുകളും വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ് ഹാൾ ടിക്കറ്റുകൾ ലഭിക്കാത്ത വിദ്യാർഥികൾ സർവകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്.

പുതുക്കിയ ടൈംടേബിൾ  

ഒന്നാം സെമസ്റ്റർ പി ജി ഡി എൽ ഡി, (റെഗുലർ/ സപ്ലിമെന്ററി) നവംബർ 2023 പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പ്രായോഗിക പരീക്ഷകൾ

  • ഒന്നാം സെമസ്റ്റർ എം എസ് സി ബോട്ടണി ഡിഗ്രി, ഒക്ടോബർ 2023 പ്രായോഗിക പരീക്ഷകൾ 2024 ഫെബ്രുവരി 12 നും ഫോറസ്ട്രി പ്രായോഗിക പരീക്ഷകൾ 2024 ഫെബ്രുവരി 17 നും അതത് കോളേജിൽ വച്ച് നടത്തപ്പെടുന്നതാണ്.

  • മൂന്നാം സെമസ്റ്റർ എം സി എ ഡിഗ്രി നവംബർ 2023 പ്രായോഗിക പരീക്ഷകൾ 2024 ഫെബ്രുവരി 13,15,16,19 തിയ്യതികളിലായി അതത് കോളേജിൽ വച്ച് നടത്തപ്പെടുന്നതാണ്.

വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

സർവകലാശാലാ കലോത്സവം; ഓഫ് സ്റ്റേജ് മത്സരങ്ങൾക്ക് തുടക്കമായി

കണ്ണൂർ സർവകലാശാലയുടെ ഈ അധ്യയനവർഷത്തെ കലോത്സവം ഫെബ്രുവരി 11 ഞായറാഴ്‌ചവരെ മുന്നാട്‌ പീപ്പിൾസ്‌ സഹകരണ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജിൽ നടക്കും. കാസർകോട്‌, കണ്ണൂർ ജില്ലയിലേയും വയനാട്‌ ജില്ലയിലെ പകുതി ഭാഗത്തേയും 105 കോളേജിൽ നിന്നും കലാപ്രതിഭകൾ മാറ്റുരക്കാനെത്തും. മൊത്തം 141 ഇനങ്ങളാണുള്ളത്‌. ആകെ 6646 പ്രതിഭകൾ മത്സരിക്കാനെത്തും. രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായി. ഇന്ത്യൻ ഭരണഘടനയുടെ സത്ത ഉൾക്കൊള്ളുന്ന വാക്കുകളുടെ പേരിലാണ്‌ സ്‌റ്റേജുകൾ പ്രവർത്തിക്കുന്നത്‌. 1. ബഹുസ്വരം, 2. മാനവീയം, 3. മൈത്രി, 4. സമഭാവം, 5. അനുകമ്പ, 6. അൻപ്, 7. സാഹോദര്യം, 8. പൊരുൾ എന്നിങ്ങനെ ഒമ്പത്‌ വേദികളിലാണ്‌ മത്സരം.

മുന്നാട്‌ പീപ്പിൾസ്‌ കോളേജും പരിസരവും, തൊട്ടടുത്ത മുന്നാട്‌ ഗവ. ഹൈസ്‌കൂൾ, മുന്നാട്‌ ടൗൺ എന്നിവിടങ്ങളിലാണ്‌ വേദികൾ. തെരുവുനാടകം കുറ്റിക്കോൽ ടൗണിലും പൂരക്കളി മത്സരം പള്ളത്തിങ്കാലിലും നടക്കും. സ്‌റ്റേജിതര മത്സരങ്ങളുടെ ഉദ്‌ഘാടനം നിരൂപകൻ ഇ പി രാജഗോപാലൻ  നിർവഹിച്ചു. കഥാകൃത്ത്‌ പി വി ഷാജികുമാർ മുഖ്യാതിഥിയായി. ഫെബ്രുവരി 9ന്‌ സ്‌റ്റേജിനങ്ങൾ സ്‌പീക്കർ എ എൻ ഷംസീർ ഉദ്‌ഘാടനം ചെയ്യും. നടൻ ഉണ്ണിരാജ് ചെറുവത്തൂർ, നടി ചിത്രാ നായർ എന്നിവർ മുഖ്യാതിഥികളാകും. 11ന്‌ സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ഉദ്‌ഘാടനം ചെയ്യും. നടി ഗായത്രി വർഷ, സംവിധായകൻ ആമിർ പള്ളിക്കൽ എന്നിവർ മുഖ്യാതിഥികളാകും.

കലകൾ കൂടുതൽ ജനകീയവും ജനാധിപത്യപരവുമാകണമെന്ന ചിന്താഗതിയിലാണ്‌ ഇത്തവണത്തെ കലോത്സവം ഗ്രാമപ്രദേശത്താക്കിയത്‌. അതുകൊണ്ടുതന്നെ വളരെ ജനകീയമായാണ്‌ ഇത്തവണത്തെ കലോത്സവ സംഘാടനം.

കലാമേളക്ക്‌ എത്തുന്ന എല്ലാ മത്സരാർഥികൾക്കും ഒഫീഷ്യലിനും വളണ്ടിയർമാർക്കും ഇത്തവണ വിഭവസമൃദ്ധമായ ഭക്ഷണം സംഘാടകസമിതി ഒരുക്കുന്നുണ്ട്‌. ദിവസം നാലായിരം പേർക്ക്‌ ഭക്ഷണം നൽകാനാണ്‌ തീരുമാനം. കലവറയിലേക്ക് ആവശ്യമായ വിഭവങ്ങൾ ജനകീയമായി ശേഖരിച്ചു. ഭക്ഷണം നൽകാൻ ആവശ്യമായ അരിയും വിഭവങ്ങളും കുടുംബശ്രീ ബേഡകം, കുറ്റിക്കോൽ സിഡിഎസുകളാണ്‌ സമാഹരിച്ചത്‌.

പ്രാദേശിക സംഘങ്ങൾ ഓരോ ദിവസവും ഭക്ഷണം തയ്യാറാക്കി നൽകും. പൂർണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചാണ്‌ കലോത്സവം.

ഉൾനാടായതിനാൽ താമസത്തിലും യാത്രയിലും ഉള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാനും വിപുലമായ തയ്യാറെടുപ്പുകൾ സംഘാടക സമിതി നടത്തി. കാസർകോടു നിന്നും കാഞ്ഞങ്ങാടു നിന്നും പ്രത്യേക കെഎസ്‌ആർടിസി ബസുകൾ മുന്നാട്ടേക്കും തിരിച്ചും രാത്രിയിലുണ്ട്‌. ആവശ്യമെങ്കിൽ പീപ്പിൾസ്‌ കോളേജിന്റെ ബസും സർവീസ്‌ നടത്തും. താമസത്തിന്‌ കോളേജിലെ മുറികളും മുന്നാട്ടെ വിവിധ വീടുകളും ഏർപ്പാടാക്കിയിട്ടുണ്ട്‌. എല്ലാവിധ സൗകര്യങ്ങളും ഒരുക്കി നൽകാൻ നാട്ടുകാർ തന്നെ സ്വമേധയാ തയ്യാറായി. അയ്യായിരത്തിലധികം കാണികൾ ദിവസവും കലാമേള വീക്ഷിക്കാനെത്തും.

About The Author