കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പൊയ്കയിൽ ശ്രീകുമാര ഗുരുദേവനും കേരള നവോസ്ഥാനവും; സെമിനാർ സംഘടിപ്പിച്ചു

കണ്ണൂർ സർവകലാശാലാ ചരിത്രവിഭാഗവും പി ആർ ഡി എസ് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്‌സ് ഫോറവും സംയുക്തമായി ‘പൊയ്കയിൽ ശ്രീകുമാര ഗുരുദേവനും കേരള നവോസ്ഥാനവും’ എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ വച്ച് നടന്ന സെമിനാറിൽ കാലിക്കറ്റ് സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. എം ബി മനോജ്, സാമൂഹ്യ ചിന്തകൻ അനന്തു രാജ്, ഗവേഷകയായ ജെയിൻസി ജോൺ, ചരിത്രവിഭാഗം വിദ്യാർത്ഥികളായ സ്വാതി ജയന്ത്, ജിയ ജോൺസൺ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ചരിത്ര പഠനവിഭാഗം മേധാവി ഡോ. മാളവിക ബിന്നിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സർവകലാശാലയിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. സെമിനാറിനോടനുബന്ധിച്ച് ശ്രീകുമാര ദേവന്റെ ജീവിതത്തെ സംബന്ധിച്ചും (പി ആർ ഡി എസ് മുഖപത്രിക ആദിയർ ദീപത്തിന്റെ 1963 മുതലുള്ള പതിപ്പുകളുടെയും പ്രദർശനവും നടന്നു.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ എം ഫിൽ അന്ത്രപ്പോളജി സപ്ലിമെന്ററി (2011 അഡ്മിഷൻ) ജൂൺ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഹാൾടിക്കറ്റ്

12/02/2024 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം എസ് സി സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് ഡാറ്റ അനലിറ്റിക്സ് (റഗുലർ – 2022 അഡ്മിഷൻ), ഏപ്രിൽ 2023 പരീക്ഷകളുടെ ഹാൾടിക്കറ്റുകളും നോമിനൽ റോളും സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.

About The Author