കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

സർവകലാശാല സെനറ്റ് 

കണ്ണൂർ സർവകലാശാല സെനറ്റിലേക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരുടെ മണ്ഡലത്തിൽ നിന്ന് 05.02.2024 ലെ വോട്ടെണ്ണലിൽ താഴെ പറയുന്നവർ തെരഞ്ഞെടുക്കപ്പെട്ടു.

  • സഹീദ് കായിക്കാരൻ – മാടായി ഗ്രാമപഞ്ചായത്ത്

  • പി.സി.ഗംഗാധരൻ മാസ്റ്റർ – മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത്

  • പി.ബി.ബാലകൃഷ്ണൻ – തിരുനെല്ലി ഗ്രാമപഞ്ചായത്ത്

നാലാം സെമസ്റ്റർ, മെയ് 2024 പരീക്ഷകൾ

കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ നാലാം സെമസ്റ്റർ എം എ/ എം എസ് സി/ എം സി എ/ എം എൽ ഐ എസ് സി/ എൽ എൽ എം/ എം ബി എ (സി ബി സി എസ് എസ്), റെഗുലർ/ സപ്പ്ളിമെന്‍ററി, മെയ് 2024 പരീക്ഷകൾക്ക് പിഴയില്ലാതെ അപേക്ഷിക്കാനുള്ള തീയതി 2024 ഫെബ്രുവരി 13 വരെയും പിഴയോട് കൂടെ ഫെബ്രുവരി 15 വരെയും നീട്ടി. മറ്റ് തിയ്യതികളിൽ മാറ്റമില്ല. പരീക്ഷാ പുനർ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പൊയ്കയിൽ ശ്രീകുമാര ഗുരുദേവനും കേരള നവോസ്ഥാനവും; ഏകദിന സെമിനാർ ഇന്ന്

കണ്ണൂർ സർവകലാശാലാ ചരിത്രവിഭാഗവും പി ആർ ഡി എസ് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്‌സ് ഫോറവും സംയുക്തമായി ‘പൊയ്കയിൽ ശ്രീകുമാര ഗുരുദേവനും കേരള നവോസ്ഥാനവും’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ഏകദിന സെമിനാർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ നടക്കും. ഡോ. എം ബി മനോജ്, അനന്തുരാജ്, ജെയിൻസി ജോൺ, മാളവിക ബിന്നി എന്നിവർ പങ്കെടുക്കും. ചടങ്ങിനോടനുബന്ധിച്ച് ശ്രീകുമാര ദേവന്റെ ജീവിതത്തെ സംബന്ധിച്ചും ആദിയർദീപത്തിന്റെ 1963 മുതലുള്ള പതിപ്പുകളുടെയും പ്രദർശനം സംഘടിപ്പിക്കും.

About The Author