കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

അസൈൻമെന്റ്

പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ ബി എ എക്കണോമിക്സ്/ ബി എ അഫ്സൽ – ഉൽ – ഉലമ/ ബി എ ഹിസ്റ്ററി/ ബി എ പൊളിറ്റിക്കൽ സയൻസ്/ ബി ബി എ/ ബി കോം (റഗുലർ/ സപ്ലിമെന്ററി), ബി എ കന്നഡ (റഗുലർ മാത്രം), ബി എ മലയാളം/ ബി എ ഇംഗ്ലിഷ് (സപ്ലിമെന്ററി മാത്രം) ബിരുദം (റഗുലർ – 2022  പ്രവേശനം/ സപ്ലിമെന്ററി – 2020,  2021 പ്രവേശനം)  നവംബർ 2023 സെഷൻ ഇന്റേണൽ ഇവാല്വേഷന്റെ ഭാഗമായുള്ള അസൈൻമെന്റ് 2024 ഫെബ്രുവരി 19, തിങ്കളാഴ്ച (19.02.2024) വൈകിട്ട് നാല് മണിക്കു മുൻപായി സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ് – ൽ സമർപ്പിക്കണം. എൻറോൾമെന്റ് നമ്പറും ജനന തീയതിയും നിർദേശിച്ച പ്രകാരം നൽകി, അസൈൻമെന്റ് ചോദ്യങ്ങളും മാർഗനിർദേശങ്ങളും സർവകലാശാല വെബ് സൈറ്റിൽ ഡൗൺലോഡ് ചെയ്യാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കൗൺസിലിംഗ് സൈക്കോളജി

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള ഹൃദയാരം കമ്മ്യൂണിറ്റി കോളേജ് ഓഫ് കൗൺസിലിംഗ് – തളാപ്പ് , ഫാപ്പിൻസ് കമ്മ്യൂണിറ്റി കോളേജ് – തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ 2024 – 25 അധ്യായനവർഷത്തിൽ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കൗൺസിലിംഗ് സൈക്കോളജി (പി ജി ഡി സി പി – പാർട്ട് ടൈം) കോഴ്സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 20. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

ഫോൺ: ഹൃദയാരം കമ്മ്യൂണിറ്റി കോളേജ് ഓഫ് കൗൺസിലിംഗ് – തളാപ്പ്: 04972708001, 9447278001, 8289952801

ഫാപ്പിൻസ് കമ്മ്യൂണിറ്റി കോളേജ് – തൃക്കരിപ്പൂർ: 9447051039

About The Author