പട്ടയമേള, റവന്യൂ അവാര്‍ഡ് വിതരണം; വിപുലമായ സംഘാടക സമിതി

ഫെബ്രുവരി 22ന് നടക്കുന്ന പട്ടയമേളയുടെയും 24നു നടക്കുന്ന റവന്യൂ അവാര്‍ഡ് വിതരണത്തിന്റെയും വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. രജിസ്‌ട്രേഷന്‍-പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ചെയര്‍മാനായുള്ള  വിപുലമായ സംഘാടക സമിതിക്കാണ് രൂപം നല്‍കിയത്. ഇതു കൂടാതെ വിവിധ സബ്കമ്മിറ്റികളും രൂപീകരിച്ചു. പട്ടയമേളയുടെ സംസ്ഥാനതല ഉദ്ഘാടനം 22നു വൈകിട്ട് മൂന്നിന് തൃശൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഇതേസമയം കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജില്ലാതല പരിപാടിയില്‍ 10 പേര്‍ക്ക് പട്ടയം വിതരണം ചെയ്യും. റവന്യൂ അവാര്‍ഡ് വിതരണം 24നു വൈകിട്ട് നാലിന് കലക്ടറേറ്റ് ഓഡിറ്റോറിയത്തിലും നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, രജിസ്‌ട്രേഷന്‍-പുരാവസ്തു മ്യൂസിയം വകുപ്പ് രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയവര്‍ പങ്കെടുക്കും.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സ്വാഗതസംഘം യോഗത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം പ്രകാശന്‍, വെള്ളോറ രാജന്‍, എം ഉണ്ണികൃഷ്ണന്‍, രാഗേഷ് മന്നമ്പേത്ത്, അസ് ലം പിലാക്കീല്‍, സി ധീരജ്, പി ആര്‍ രാജന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

About The Author