കെയര്‍ടേക്കര്‍മാര്‍ക്ക് ഏകദിന ശില്പശാല
കേരള ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡിന്റെയും ജില്ലാ സാമൂഹ്യനീതി കാര്യാലയത്തിന്റെയും നേതൃത്വത്തില്‍ കെയര്‍ടേക്കര്‍മാര്‍ക്കായി ജില്ലാതല ഏകദിന പരിശീലന പരിപാടി നടത്തി. ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ക്ഷേമസ്ഥാപനങ്ങള്ക്കായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. പോലീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഹാളില്‍ നടന്ന പരിപാടി ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് ചെയര്മാന് എന്‍ അലി അബ്ദുള്ള ഉദ്ഘാടനം ചെയ്തു.
ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് അംഗം സിസ്റ്റര്‍ വിനീത ഡി എസ് എസ് അധ്യക്ഷത വഹിച്ചു. ജില്ലാ ആശുപത്രിയിലെ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. പി ലത, നോഡല്‍ ഓഫീസര്‍ ഡോ. വീണ ഹര്ഷന്, ഡയറ്റിഷ്യന്‍ നിവേദിത, നഴ്സിംഗ് ഓഫീസര്‍ പി ശോഭ എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പി ബിജു, മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡ് അംഗം ബ്രദര്‍ സ്റ്റീഫന്‍, കേരള ഓര്‍ഫനേജസ് ആന്റ് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ജില്ലാ പ്രസിഡണ്ട് ബ്രദര്‍ സജി, ജില്ലാ സാമൂഹ്യ നീതി കാര്യാലയം ജൂനിയര്‍ സൂപ്രണ്ട് പി ജയശ്രീ, ജില്ലാ സാമൂഹ്യ നീതി കാര്യാലയത്തിലെ ഒ സി ബി കൗണ്‍സിലര്‍ ഷജീയു റഹ്മാന് എന്നിവര്‍ പങ്കെടുത്തു.