ഉത്തര മേഖല പ്രിസണ്‍ മീറ്റിന് തുടക്കം; മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

ജയില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഉത്തരമേഖല പ്രിസണ്‍ മീറ്റിന് തുടക്കമായി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജയില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ മാനസിക ശാരീരിക ആരോഗ്യത്തിന് ഇത്തരം കലാ കായിക പരിപാടികള്‍ ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കായികമേള ഫെബ്രുവരി 18ന് സമാപിക്കും. ആദ്യ ദിനത്തില്‍ ലോങ് ജമ്പ്, ഹൈ ജമ്പ്, ഡിസ്‌കസ് ത്രോ, ജാവലിന്‍ ത്രോ, ഓട്ടം, ഷോട്ട് പുട്ട് തുടങ്ങിയ അത്‌ലറ്റിക് മത്സരങ്ങളും ഷട്ടില്‍ ടൂര്‍ണമെന്റും നടന്നു. ഫെബ്രുവരി 17ന് ക്രിക്കറ്റ്, ഫുട്‌ബോള്‍ മത്സരങ്ങള്‍ നടക്കും. 18ന് ഫൈനല്‍ മത്സരങ്ങളും നടക്കും.
സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ഡോ. പി വിജയന്‍ അധ്യക്ഷത വഹിച്ചു. സാഫ് ഗെയിംസ് മെഡല്‍ ജേതാവ് കെ എം ഗ്രീഷ്മ മുഖ്യാതിഥിയായി. ഉത്തരമേഖല റീജിയണല്‍ വെല്‍ഫെയര്‍ ഓഫീസര്‍ കെ ശിവപ്രസാദ്, ചീമേനി തുറന്ന ജയില്‍ സൂപ്രണ്ട് ആര്‍ സാജന്‍, തവനൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് വി ജയകുമാര്‍, കെ ജി ഇ ഒ എ സംസ്ഥാന സെക്രട്ടറി പി ടി സന്തോഷ്, കെ ജി എസ് ഒ എ സംസ്ഥാന പ്രസിഡണ്ട് സി പി റിനേഷ്, സ്വാഗത സംഘം കണ്‍വീനര്‍ കെ കെ ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു.

About The Author