പനക്കാട് ഗവ. എല്‍ പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

പനക്കാട് ഗവ. എല്‍ പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. നബാര്‍ഡ് ഫണ്ടില്‍ നിന്നും രണ്ട് കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. 920.85 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ മൂന്ന് നിലകളിലായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ ക്ലാസ് മുറി, കിച്ചണ്‍, ഡൈനിങ് റൂം, സ്റ്റോര്‍ റൂം, സ്റ്റേജ്, ടോയ്‌ലറ്റ്, എന്നിവയാണുള്ളത്. ഒന്നാമത്തെ നിലയില്‍ മൂന്ന് ക്ലാസ്സ് മുറികള്‍, കമ്പ്യൂട്ടര്‍ റൂം, സ്റ്റാഫ് റൂം, ടോയ്‌ലറ്റ് എന്നിവയും രണ്ടാം നിലയില്‍ മൂന്ന് ക്ലാസ്സ് മുറികള്‍, ലൈബ്രറി എന്നിവയും ഒരുക്കി.

ഗ്രാമപഞ്ചായത്ത് ഫണ്ടില്‍ നിന്നും 6.8 ലക്ഷം രൂപ ഉപയോഗിച്ച് സ്‌കൂള്‍ മുറ്റം ഇന്റര്‍ലോക്ക് ചെയ്തു. സ്‌കൂളിന്റെ കാലപ്പഴക്കം ചെന്ന ചുറ്റുമതില്‍ പുതുക്കിപ്പണിതു.  മഴവെള്ള സംഭരണിയും സജ്ജമാക്കി.

 

About The Author