ബോട്ട് യാത്ര: സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കണം

ജലാശയങ്ങളില്‍ സര്‍വീസ് നടത്തുന്ന ബോട്ടുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സുരക്ഷാ മാനദണ്ഡംപാലിക്കാന്‍ നിര്‍ദ്ദേശങ്ങളുമായി കേരള മാരിടൈം ബോര്‍ഡ്. യാത്ര ചെയ്യുന്ന ബോട്ടിന് നിയമപ്രകാരം രജിസ്ട്രേഷന്‍, സര്‍വ്വെ എന്നിവയുണ്ടെന്ന് ഉറപ്പാക്കണം. ബോട്ടിലെ ജീവനക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം,  യാത്രക്കാര്‍ക്ക് പ്രവേശനാനുമതിയുള്ള സ്ഥലങ്ങളില്‍ മാത്രം പ്രവേശിക്കുക, ജീവനക്കാരുടെ നിര്‍ദ്ദേശം അനുസരിച്ച് മാത്രം ഡെക്കില്‍ പ്രവേശിക്കുക, അപകടസാധ്യത മനസ്സിലാകുന്ന സാഹചര്യത്തില്‍ പരിഭ്രാന്തരാകുകയോ ബോട്ടിന്റെ ഒരു വശത്തേക്ക് നീങ്ങുകയോ ചെയ്യാതെ  ജീവനക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം, പ്ലാസ്റ്റിക്ക് കുപ്പികളിലെ വെള്ളം, പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ ഭക്ഷണ സാധനങ്ങള്‍ എന്നിവ ഉപയോഗിക്കരുത്, പരമാവധി പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കുക,  ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് ജീവനക്കാരില്‍ നിന്നും മനസ്സിലാക്കുക, അഗ്‌നിബാധയുണ്ടാകാന്‍ സാധ്യതയുള്ള വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുക, പുകവലി ഒഴിവാക്കുക,  ബോട്ടിലെ അനുവദനീയമായ യാത്രക്കാരുടെ എണ്ണം പരിശോധിച്ച് ഉറപ്പാക്കുക, അനുവദനീയമായ എണ്ണത്തില്‍ കൂടുതല്‍ യാത്രക്കാര്‍ ബോട്ടിലുണ്ടെങ്കില്‍ ജീവനക്കാരുടെയോ മറ്റു യാത്രക്കാരുടെയോ ശ്രദ്ധയില്‍പ്പെടുത്തുക, യാത്രക്കാര്‍ക്ക് പരാതികള്‍ ബോധിപ്പിക്കാനുള്ള സൗകര്യം ഉപയോഗിക്കുക, സ്ഫോടക വസ്തുക്കള്‍ കൈവശം വെക്കാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിക്കമെന്ന് അഴീക്കല്‍ സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.

6

About The Author