ലഹരിക്കെതിരെ ഉയിര്‍പ്പ് കലാജാഥാ പര്യടനം തുടങ്ങി

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ കലാജാഥ ‘ഉയിര്‍പ്പ് ‘ജില്ലയില്‍ പര്യടനം തുടങ്ങി. തോട്ടട ഗവ. പോളി ടെക്നിക് കോളേജില്‍ അസി. എക്‌സൈസ് കമ്മീഷണര്‍ പി എല്‍ ഷിബു ഉദ്ഘാടനം ചെയ്തു. യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ പോഗ്രാം ഓഫീസര്‍ കെ പ്രസീത അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് വൈ വി അശോക്, സ്റ്റാഫ് സെക്രട്ടറി എം ഷിജു, യുവജനക്ഷേമ ബോര്‍ഡ് കോ -ഓര്‍ഡിനേറ്റര്‍മാരായ അതുല്‍, എം കെ വരുണ്‍, സാഹസിക അക്കാദമി സ്‌പെഷ്യല്‍ ഓഫീസര്‍ പി പ്രണിത, യൂണിയന്‍ ചെയര്‍മാന്‍ ആകാശ്,  അവളിടം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി പി അനിഷ എന്നിവര്‍ സംസാരിച്ചു. തലശ്ശേരി ഗവ ബ്രണ്ണന്‍ കോളേജ്, ബ്രണ്ണന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കൂത്തുപറമ്പ് ടൗണ്‍ എന്നിവിടങ്ങളില്‍ കലാജാഥ പര്യടനം നടത്തി.

ഫ്ളാഷ് മോബ്, സംഗീതശില്പം, നാടകം എന്നിവ ഉള്‍പ്പെടുന്ന കലാജാഥ ഫെബ്രുവരി ഏഴ് വരെ ജില്ലയില്‍ പര്യടനം നടത്തും.

ഫെബ്രുവരി ആറിന് രാവിലെ 10 മണി-മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്എസ് കോളേജ്, ഉച്ചക്ക് രണ്ട് മണി-ഇരിട്ടി ഐ എച്ച് ആര്‍ ഡി കോളേജ്, വൈകിട്ട് അഞ്ച് മണി-ശ്രീകണ്ഠപുരം ടൗണ്‍ ഫെബ്രുവരി ഏഴിന് രാവിലെ 10 മണി-മോറാഴ കോളേജ്, ഉച്ചക്ക് രണ്ട് മണി-പാപ്പിനിശ്ശേരി ഇഎംഎസ് സ്മാരക ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വൈകിട്ട് നാല് മണി-പഴയങ്ങാടി ടൗണ്‍ എന്നിവിടങ്ങളിലെ അവതരണത്തിന് ശേഷം ആറുമണിക്ക് പയ്യന്നൂര്‍ ടൗണില്‍ സമാപിക്കും.

About The Author