കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ബജറ്റ് ഹൈലൈറ്റ്‌സ്‌

ലൈഫ് പദ്ധതിയില്‍ അവശേഷിക്കുന്ന അപേക്ഷകള്‍ക്ക് കൂടി വീട് നല്‍കാന്‍ 10 കോടി

വീടും ഭൂമിയുമില്ലാത്ത അതിദരിദ്രര്‍ക്ക് ഭൂമി വാങ്ങാന്‍ മൂന്ന് കോടി

കണ്ണൂര്‍ വിജ്ഞാന കോശം” തയ്യാറാക്കാന്‍ 10 ലക്ഷം

നെല്‍ കൃഷിക്കായി രണ്ടുകോടി 40 ലക്ഷം

ചെറുധാന്യ പ്രോസസിംഗ് യൂണിറ്റ് ആരംഭിക്കാന്‍ രണ്ട് ലക്ഷം

മുരിങ്ങ ഗ്രാമം പദ്ധതിക്ക് 10 ലക്ഷം

ഔഷധ ഗ്രാമം പദ്ധതിക്ക് മൂന്ന് ലക്ഷം

ഓണക്കാലത്തേക്ക് ചെണ്ടുമല്ലി കൃഷി ചെയ്യാന്‍ 15 ലക്ഷം

ഫലവൃക്ഷ കൃഷി വ്യാപനത്തിനായി മൂന്ന് ലക്ഷം

കുറ്റിയാട്ടൂര്‍ മാവുകളുടെ ചെറുമാന്തോപ്പുകള്‍ ആരംഭിക്കാന്‍ രണ്ട് ലക്ഷം

അഗ്രോ ടൂറിസം സര്‍ക്യൂട്ട് രൂപീകരിക്കാന്‍ 10 ലക്ഷം

ജില്ലാ കൃഷിത്തോട്ടം കരിമ്പം അഗ്രിബയോ ടെക്‌നോളജി വിഭാഗത്തിന് 45 ലക്ഷം

വളപ്രയോഗത്തിന് ഡ്രോണ്‍ വിതരണം ചെയ്യാന്‍ 15 ലക്ഷം

സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് 40 ലക്ഷം

ഫര്‍ണ്ണിച്ചറുകള്‍ വിതരണം ചെയ്യാന്‍ രണ്ട് കോടി

സ്‌കൂളുകള്‍ക്ക് ഓഡിറ്റോറിയങ്ങള്‍ നിര്‍മ്മിക്കാന്‍ നാല് കോടി

സ്‌കൂളുകള്‍ക്ക് ചുറ്റുമതില്‍ നിര്‍മ്മിക്കാന്‍ നാല് കോടി

സ്‌കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്ക് അഞ്ച് കോടി

സ്‌കൂള്‍ കളിസ്ഥലങ്ങളുടെ നവീകരണത്തിന് നാല് കോടി

ശുചിമുറി നവീകരണത്തിന് രണ്ട് കോടി

ക്ലാസ് മുറികള്‍ നിര്‍മ്മിക്കാന്‍ മൂന്ന് കോടി

കുടിവെളള പദ്ധതിക്ക് 20 ലക്ഷവും

പ്രീ ഫാബ്രിക്കേറ്റഡ് മോഡുലാര്‍ ടോയിലെറ്റുകള്‍ നിര്‍മ്മിക്കാന്‍ 4.2 കോടി

സ്‌കൂഫെ” പദ്ധതി വിപുലീകരിക്കാന്‍ 40 ലക്ഷം

സയന്‍സ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കാന്‍ 10 ലക്ഷം

സ്‌കൂളുകളില്‍ ഗ്രീന്‍ കാമ്പസ് പദ്ധതിക്കായി 20 ലക്ഷം

വെല്‍നെസ്സ് ക്ലിനിക്കിന് 25 ലക്ഷം രൂപ

ആയുര്‍വേദ സെക്ഷ്വല്‍ മെഡിസിന്‍ ക്ലിനിക്കും കപ്പിള്‍ കൗണ്‍സിലിംഗ് സെന്ററുമായ വൃഷ്യ ക്ലിനിക്ക് ആരംഭിക്കാന്‍ 10 ലക്ഷം

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സാന്ത്വനം പരിചരണ പദ്ധതി ”അരികെക്ക് 10 ലക്ഷം

മാനസ്വി ‘ലഹരി വിരുദ്ധ ചികിത്സാ പ്രതിരോധ പദ്ധതികള്‍ക്ക് രണ്ട് ലക്ഷം

ജീവിതശൈലീ രോഗ ക്ലിനിക്കിന് 2.5 ലക്ഷം

ജില്ലാ ആയുര്‍വേദ ആശുപത്രിക്ക്  2.7 കോടി

ജില്ലാ ഹോമിയോ ആശുപത്രിക്ക് 21 ലക്ഷം

എ ബി സി പദ്ധതി വിപുലീകരണത്തിന് 90 ലക്ഷം

About The Author