‘ഉന്നത വിദ്യാഭ്യാസമന്ത്രി ക്രിമിനല്‍’; ഡോ.ആര്‍ ബിന്ദുവിനെതിരെ ഗവര്‍ണര്‍

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആര്‍ ബിന്ദുവിനെതിരെ ക്രിമിനല്‍ പരാമര്‍ശവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിദ്യാഭ്യാസ മന്ത്രിയെന്ന് അവകാശപ്പെട്ട് സെനറ്റ് ഹാളില്‍ നിയമവിരുദ്ധമായി കടന്നുവരാന്‍ ശ്രമമുണ്ടായെന്നും ക്രിമിനലുകളോട് പ്രതികരിക്കാന്‍ ഇല്ലെന്നുമായിരുന്നു ഗവര്‍ണറുടെ പ്രതികരണം. സെനറ്റ് യോഗത്തില്‍ മന്ത്രി ആര്‍ ബിന്ദുവായിരുന്നു അധ്യക്ഷത വഹിച്ചത്.

ഗവര്‍ണറുടെ പരാമര്‍ശത്തിനെതിരെ മന്ത്രി ബിന്ദു രംഗത്തെത്തി. എല്ലാവരെയും ഗവര്‍ണര്‍ ക്രമിനലുകളായി ചിത്രീകരിക്കുകയാണെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ഗവര്‍ണറുടെ വാക്കുകള്‍ക്ക് മറുപടി പറഞ്ഞ് തന്റെ നിലവാരം കളയുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഇരിക്കുന്ന സ്ഥാനത്തെ കുറിച്ച് ബോധ്യമില്ലാത്തവര്‍ക്ക് മറുപടി നല്‍കാനില്ല. ഗവര്‍ണര്‍ക്ക് പരാതി ഉണ്ടെങ്കില്‍ കോടതിയില്‍ പോകാമെന്നും ആര്‍ ബിന്ദു പ്രതികരിച്ചു.

കേരള സെനറ്റ് യോഗത്തില്‍ നാടകീയ സംഭവങ്ങളാണ് ഇന്ന് അരങ്ങേറിയത്. യോഗത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി മന്ത്രി ആര്‍ ബിന്ദുവായിരുന്നു അധ്യക്ഷത വഹിച്ചത്. ഇതിനെതിരെയാണ് ഗവര്‍ണറുടെ ക്രിമിനല്‍ പരാമര്‍ശവും മന്ത്രിയുടെ പ്രതികരണവും.

About The Author