കര്‍ഷക സമരം ആറാം ദിനം; സമവായത്തിലെത്തിക്കാന്‍ കേന്ദ്രം, ഇന്ന് ചര്‍ച്ച

കർഷകരുമായുള്ള നാലാം ഘട്ട ചർച്ച ഇന്ന്. കിസാൻ മോർച്ചയുടെ സിദ്ധുപൂർ വിഭാഗവുമായി വൈകിട്ട് ആറിന് ചണ്ഡീഗഡിലാണ് യോഗം. കേന്ദ്രമന്ത്രിമാരായ അർജുൻ മുണ്ട, പിയൂഷ് ഗോയൽ, നിത്യാനന്ദ് റായ് എന്നിവർ കർഷക സംഘവുമായി ചർച്ച നടത്തും. കഴിഞ്ഞ മൂന്ന് ചർച്ചകൾ പരാജയപ്പെട്ട പശ്ചാത്തലത്തിൽ, കേന്ദ്രം പുതിയ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചേക്കും. തീരുമാനമായില്ലെങ്കിൽ സമരം ഘടിപ്പിക്കാൻ കർഷകർ.

വിളകൾക്ക് മിനിമം താങ്ങുവില (എംഎസ്പി) ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് രാജ്യത്തെ കർഷകർ കഴിഞ്ഞ അഞ്ച് ദിവസമായി സമരത്തിലാണ്. കർഷകരുമായി കേന്ദ്രം ഇന്ന് നാലാം റൗണ്ട് ചർച്ച നടത്തും. ഇതുവരെ മൂന്ന് റൗണ്ട് ചർച്ചകൾ നടന്നു. ഫെബ്രുവരി 8, 12, 15 തീയതികളിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതോടെ ഇന്നത്തെ യോഗം നിർണായകമാണ്.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാർ കൂടുതൽ വിട്ടുവീഴ്ചകൾക്ക് തയ്യാറായിക്കും എന്നാണ് സൂചന. അതേസമയം, പഞ്ചാബ്–ഹരിയാന അതിർത്തിയിലേക്കു കൂടുതൽ കർഷകർ എത്തുകയാണ്. എന്നാൽ ഹരിയാന പൊലീസിന്റെ പ്രതിരോധം മറികടന്നു മുന്നോട്ടു പോകാൻ സാധിക്കാത്ത സാഹചര്യത്തിൽ സമരം എങ്ങനെ തുടരുമെന്ന ആശയക്കുഴപ്പമുണ്ട്.

കർഷകരുടെ സമരത്തിൽ ഒരു കർഷകന് ജീവൻ നഷ്ടപ്പെട്ടു. പഞ്ചാബിലെ ഗുരുദാസ്പൂർ സ്വദേശിയായ ഗ്യാൻ സിംഗ് ആണ് ശംഭു അതിർത്തിയിൽ ഹൃദയാഘാതം മൂലം മരിച്ചത്.

About The Author