ദില്ലി ചലോ മാർച്ചിനിടെ കർഷകൻ മരിച്ചു; പൊലീസിനെതിരെ കുടുംബം

കർഷക സമരത്തിനിടെ ഒരു കർഷകൻ മരിച്ചു. ശംഭു അതിർത്തിയിലാണ് മരണം. ഹൃദയഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. ഗുരിദാസ്പൂരിൽ നിന്നുള്ള കർഷകൻ ആണ് മരിച്ചത്.

പൊലീസിനെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തി.കണ്ണീർ വാതകം പ്രയോഗിച്ചപ്പോൾ കർഷകന് ആരോഗ്യപ്രശ്നം ഉണ്ടായെന്നാണ് കുടുംബം ആരോപിച്ചത്.

അതേസമയം ഭാരത് ബന്ദിനെതിരെ കാശ്മീരിൽ പൊലീസ് ലാത്തിച്ചാർജ് നടത്തി.ആപ്പിൾ കർഷകർക്ക് നേരെ ശ്രീനഗറിൽ പൊലീസ് ലാത്തിച്ചാർജ് നടത്തിയത്.കർഷക നേതാക്കളെ കസ്റ്റഡിയിൽ എടുത്തു.ഒരു പ്രകോപനവും ഇല്ലാതെയാണ് പൊലീസ് നടപടിയെന്നു കർഷകർ ആരോപിച്ചു.

About The Author