ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഇനി അവർ താൽപര്യപ്പെടുന്ന കോളേജുകളിൽ പഠിക്കാം

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് അവർ താൽപര്യപ്പെടുന്ന കോളേജുകളിൽ പഠിക്കാൻ സൂപ്പർ ന്യൂമററി സീറ്റുകൾ സൃഷ്ടിച്ചു നൽകിയിട്ടുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. നിയമസഭയിൽ ചോദ്യോത്തരവേളയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയവയുള്ള ഭിന്നശേഷി വിഭാഗങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾക്കാണ് അവർ താൽപര്യപ്പെടുന്ന കോളേജുകളിൽ സൂപ്പർ ന്യൂമററി സീറ്റുകൾ സൃഷ്ടിച്ചു നൽകാൻ ഉത്തരവായിട്ടുള്ളത്.

പുതിയ നാലുവർഷ ബിരുദം നടപ്പിലാക്കുമ്പോൾ ഭിന്നശേഷി വിഭാഗങ്ങളിൽനിന്ന് വരുന്ന വിദ്യാർത്ഥികൾക്ക് നിലവിലുള്ള സ്ക്രൈബ് രീതിയോടൊപ്പം പുതിയ ടെക്നോളജി ഉപയോഗിച്ചുകൊണ്ടുള്ള നൂതന പരീക്ഷാരീതികൾ അനുവദിച്ചു നൽകാനും തീരുമാനമായിട്ടുണ്ട്.

ഓരോ വിദ്യാർത്ഥിയുടെയും കഴിവും താല്പര്യവും അനുസരിച്ചുള്ള പരീക്ഷാ രീതികൾ നടപ്പിലാക്കാൻ ഇതിലൂടെ സാധിക്കും. സാമ്പ്രദായികമായ ഡിസ്ക്രിപ്റ്റീവ് മാതൃകയിലുള്ള പരീക്ഷകൾ അവർ എഴുതേണ്ടതില്ലെന്ന സമീപനമാണ് അവലംബിക്കുക. പകരം, സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് പുതിയ രീതിയിലുള്ള പരീക്ഷയിലൂടെയാവും അവരെ വിലയിരുത്തുക.

About The Author