ബേലൂർ മോഴ ആന ഇപ്പോഴും കർണാടകയിലെ വനമേഖലയിൽ

പതിനൊന്ന് ദിവസങ്ങള്‍ പിന്നിട്ട് ബേലൂര്‍ മഖ്‌ന ദൗത്യം. മൂന്ന് ദിവസങ്ങളായി മോഴയാന കര്‍ണാടക വനമേഖലയിലാണ്. റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍ പരിശോധിക്കുന്നത് ദൗത്യ സംഘം തുടരുകയാണ്. ഒരു തവണ പെരിക്കല്ലൂര്‍ മരക്കടവ് ഭാഗത്തേക്ക് പുഴമുറിച്ചു കടന്ന് എത്തിയതൊഴിച്ചാല്‍ ആന പൂര്‍ണമായും കര്‍ണാടക വനമേഖലയില്‍ തുടരുകയാണ്.

കേരളാര്‍തിര്‍ത്തിയില്‍ കടന്നാലേ ആനയെ മയക്കുവെടി വെയ്ക്കാനാകു. ട്രാക്കിങ് വിദഗ്ദനും ഷാര്‍പ് ഷൂട്ടറുമായ നവാബ് അലി ഖാന്‍ ഇന്നലെ മുതല്‍ ദൗത്യ സംഘത്തിനൊപ്പമുണ്ട്. വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള നാലം?ഗ സാങ്കേതിക വിദഗ്ദ സംഘവും വയനാട്ടിലുണ്ട്. അതേസമയം വന്യമൃഗ പ്രതിരോധത്തിന് സര്‍ക്കാര്‍ നിയോഗിച്ച നോഡല്‍ ഓഫീസര്‍ ചുമതലയേറ്റു. ഈസ്റ്റേണ്‍ സര്‍ക്കിള്‍ സിസിഎഫ് കെ.വിജയാനന്ദിനാണ് ചുമതല.

About The Author