ക്ഷേ​ത്രം പൊ​ളി​ച്ചാ​ണ് ഔ​റം​ഗ​സേബ് മോസ്ക് നി​ർ​മി​ച്ച​ത്; ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ

മു​ഗ​ൾ ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്ന ഔ​റം​ഗ​സേബ് കേ​ശ​വ​ദേ​വ് ക്ഷേ​ത്രം ത​ക​ർ​ത്താ​ണ് മോസ്ക് നി​ർ​മി​ച്ച​തെ​ന്ന് ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ. വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​ര​മു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്കാ​യി​രു​ന്നു എ​എ​സ്ഐ​യു​ടെ മ​റു​പ​ടി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മെ​യി​ൻ​പു​രി സ്വ​ദേ​ശി​യാ​യ അ​ജ​യ് പ്ര​താ​പ് സിം​ഗാ​ണ് വി​വാ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​ത്. ഔ​റം​ഗ​സീ​ബ് നി​ല​വി​ലു​ള്ള ക്ഷേ​ത്രം ത​ക​ർ​ത്ത് മോസ്ക് പ​ണി​ത​താ​ണെ​ന്നാ​ണ് ഹി​ന്ദു ഗ്രൂ​പ്പു​ക​ൾ വാ​ദി​ക്കു​ന്ന​ത്. ശ്രീ​കൃ​ഷ്ണ​ന്‍റെ ജ​ന്മ​സ്ഥ​ല​മാ​ണ് ഇ​തെ​ന്നും അ​വ​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു.

കൃ​ഷ്ണ ജ​ന്മ​ഭൂ​മി-​ഷാ​ഹി ഈ​ദ്ഗാ മ​സ്ജി​ദ് ത​ർ​ക്ക​ത്തി​ൽ ഈ ​ക​ണ്ടെ​ത്ത​ൽ നി​ർ​ണാ​യ​ക​മാ​ണ്. ഹൈ​ക്കോ​ട​തി​യി​ലും സു​പ്രീംകോ​ട​തി​യി​ലും വി​വ​രാ​വ​കാ​ശ മ​റു​പ​ടി ഉ​പ​യോ​ഗി​ക്കു​മെ​ന്നും ശ്രീ​കൃ​ഷ്ണ ജ​ന്മ​ഭൂ​മി മു​ക്തി ന്യാ​സ് പ്ര​സി​ഡ​ന്‍റ് മ​ഹേ​ന്ദ്ര പ്ര​താ​പ് സിം​ഗ് പ്ര​തി​ക​രി​ച്ചു.

About The Author