ഇരിക്കൂറിൽ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു

ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. ഇരിക്കൂർ പെരുവളത്ത് പറമ്പിലെ എ.പി.താഹിറ (51) യാണ് മരണപ്പെട്ടത്.
ഇവരുടെ ഭർത്താവ് ശ്രീകണ്ഠാപുരം ചെങ്ങളായി പരിപ്പായി സ്വദേശി മൊയ്തീന് (61) പരിക്കേറ്റു. വെള്ളിയാഴ്ച്ച രാവിലെ 11.30 ന് ഇരിക്കൂറിലായിരുന്നു അപകടം. മൃതദേഹം പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

About The Author