കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബിഒടി അടിസ്ഥാനത്തിൽ എസി ലൗഞ്ച് ഉൾപ്പെടെ ശുചിമുറി സമുച്ചയം നിർമ്മിക്കുന്നു

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എസി ലൗഞ്ച് ഉൾപ്പെടെ ശുചിമുറി സമുച്ചയം വരുന്നു. യാത്രക്കാർക്ക് ഉപയോഗമാകുന്ന രീതിയിലാണ് എസി ലൗഞ്ച് ഉൾപ്പെടെ ശുചിമുറി സമുച്ചയം നിർമിക്കുന്നത്. ബിഒടി അടിസ്ഥാനത്തിൽ ശീതീകരിച്ച ലൗഞ്ച് ഉൾപ്പെടെയുള്ള ശുചിമുറി സമുച്ചയമാണ് വരുന്നത്. പ്രധാന കവാടത്തിലെ ടിക്കറ്റ് കൗണ്ടറിന് മുൻവശത്താണ് രണ്ടുനിലകളുള്ള കെട്ടിടം നിർമിക്കുന്നത്. അഞ്ച് മാസത്തിനകം നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്ന കെട്ടിടത്തിന്‍റെ പണി തുടങ്ങി. റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിങ് കരാർ ഏറ്റെടുത്ത ഗരീബ് നവാസ് എന്‍റർപ്രൈസസാണ് ശുചിമുറി സമുച്ചയം നിർമിക്കുന്നത്.

പതിനഞ്ച് വർഷത്തേക്കുള്ള നടത്തിപ്പവകാശം ഇവർക്ക് നൽകാനാണ് തീരുമാനം. ശീതീകരിച്ച ലൗഞ്ച്, ഡോർമിറ്ററി, മുലയൂട്ടൽ മുറി, ക്ലോക്ക് റൂം, ടീ സ്റ്റാൾ എന്നിവയും ഒരുക്കും. ഡീലക്സ് ശുചിമുറി, കുളിമുറികൾ എന്നിവ രണ്ട് നിലകളിലുമുണ്ടാകും. ഭിന്നശേഷിക്കാർക്കുള്ള ശുചിമുറിയും സജ്ജമാക്കും. വലിയ എൽഇഡി വോൾ സ്‌ഥാപിച്ച് പരസ്യം നൽകുന്നതിനുള്ള സംവിധാനത്തോടെയാണ് കെട്ടിടത്തിന് മുൻവശം രൂപകൽപന ചെയ്തിട്ടുള്ളത്.

About The Author