തപാൽ ഓഫീസുകളിൽ കാര്യമായ പരിശോധനയില്ല; ലഹരി സംഘങ്ങളുടെ ഇടപാടുകൾ സുഗമമായി നടക്കുന്നു

കൊച്ചിയിൽ തപാൽ വഴി ലഹരി ഇടപാട് നടത്തിയ കേസിൽ രണ്ട് പേർ കൂടി പിടിയിൽ. ഇന്നലെ അഞ്ച് പേരെ നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യുറോ കാസ്റ്റിഡിയിൽ എടുത്തിരുന്നു. ജർമനിയിൽ നിന്നും ലഹരി എത്തിച്ചുവെന്നാണ് കണ്ടെത്തൽ. വിവിധ സാധനങ്ങളിൽ ഒളിപ്പിച്ചും അല്ലാതെയുമാണ് ലഹരിക്കടത്ത് വ്യാപകമാകുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് മാരകമയക്കുമരുന്നുകൾ എത്തുന്നുണ്ട്. വാങ്ങുന്നവരിലും വില്ക്കുന്നവരിലും ഭൂരിഭാഗവും യുവാക്കളാണ്.രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയുടെ കണ്ണികൾ കൊച്ചിയിലുണ്ടെന്നാണ് വിവരം.കാര്യമായ പരിശോധനയില്ലാത്ത തപാൽ ഓഫീസുകൾ വഴിയാണ് ലഹരി സംഘങ്ങളുടെ ഇടപാടുകൾ.

വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ വിലാസം ദുരുപയോഗം ചെയ്താണ് കടത്ത്.ഇതിന് ഉപയോഗിക്കുന്ന നമ്പർ,​ ലഹരിവാങ്ങുന്ന ആളുടെയോ ഇടനിലക്കാരന്റെയോ ആകും.സ്ഥാപനത്തിൽ വന്നോ വഴിയിൽ വച്ചോ കൊറിയർ വാങ്ങുകയാണ് പതിവ്.

About The Author