രജിസ്ട്രേഷൻ വകുപ്പ് സർക്കാരിന്റെ ധനസമാഹരണത്തിൽ മുഖ്യ പങ്ക് വഹിക്കുന്ന വകുപ്പ്; മന്ത്രി കടന്നപ്പള്ളി രാമചന്ദൻ
തുടങ്ങിവച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ട്. അതിനായുള ശ്രമം ഉണ്ടാവുമെന്ന് പുരാവസ്തു രജിസ്ടേഷൻ വകുപ്പ് മന്ത്രി രാമചന്ദൻ കടന്നപ്പള്ളി പറഞ്ഞു. മൂന്നാമത്തെ ടേമിൽ മന്ത്രിയായപ്പോൾ രജിസ്ടേഷൻ വകുപ് ആണ് പുതുതായി ലഭിച്ചത്. രജിസ്ട്രേഷൻ വകുപ് സർക്കാരിന്റെ ധനസമാഹരണത്തിൽ മുഖ്യ പങ്ക് വഹിക്കുന്ന വകുപ്പാണെന്നും ശ്രദ്ധ പൂർവ്വം കൈകാര്യം ചെയ്യേണ്ടതാണെന്നും മന്ത്രി പറഞ്ഞു. വകുപ്പ് നിർണയിച്ച് നൽകാനുള്ള പൂർണ അധികാരം മുഖ്യമന്ത്രിക്കാണ്. ഇന്ന വകുപ്പ് വേണം ആ വകുപ്പ് വേണ്ട എന്ന നിലപാട് ഒരിക്കലും എന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല. ഏത് വകുപ്പ് കിട്ടിയാലും ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുക എന്നതാണ് കാര്യമെന്നും മന്ത്രി ഒരു ചോദ്യത്തോട് പ്രതികരണമായി പറഞ്ഞു. പ്രസ്ക്ലബ് ഹാളിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കണ്ണൂർ കോട്ട കേന്ദ്രത്തിന് കീഴിലാണ്. അവിടെ വിനോദ സഞ്ചാരികൾക്കായി ചില കാര്യങ്ങൾ ചെയ്യാൻ മുൻപ് ഒരു ശ്രമം നടത്തിയിരുന്നു. പക്ഷേ ആർക്കിയോളജിക്കൽ വകുപ്പിൽ നിന്ന് അനുമതി കിട്ടിയില്ല. അവര് ചെയ്യുന്നുമില്ല, നമ്മളെ ചെയ്യാൻ അനുവദിക്കുന്നുമില്ല എന്നതാണ് അവസ്ഥയെന്നും മന്ത്രി പറഞ്ഞു.