മുഖ്യമന്ത്രിയുടെ പ്രതിഭാപുരസ്കാരം കണ്ണൂർ സ്വദേശിനിക്ക്

മുഖ്യമന്ത്രിയുടെ പ്രതിഭാപുരസ്കാരം കണ്ണൂർ സ്വദേശിനിക്ക്.ഏച്ചൂർ കേളമ്പേത്ത് പ്രകാശൻ്റെയുംകെ.കെ. ബിന്ദുവിൻ്റെയും മകളാണ്. 2021-22 കാലയളവിൽവിവിധ സർവകലാശാലകളിലെയും കോളേജുകളിലെയും പഠനവിഷയങ്ങളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾക്കുള്ള മുഖ്യമന്ത്രിയുടെ പ്രതിഭാപുരസ്കാരത്തിനാണ്ശ്രേയ പ്രകാശ് അർഹയായത്.

കണ്ണൂർ എസ് എൻ കോളേജിൽ ബി.എ. പാസായ ശ്രേയ പ്രകാശ് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ രണ്ടാം വർഷ എം.എ. മലയാളം വിദ്യാർത്ഥിയാണ് .ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങിയതാണ് പുരസ്കാരം.

About The Author