തെരുവ് നായ ആക്രമണം; പതിമൂന്ന് വയസുകാരിയുടെ മുഖത്ത് കടിയേറ്റു
തിരുവനന്തപുരം ആറ്റിങ്ങലിൽ പതിമൂന്ന് വയസുകാരിക്ക് നേരെ തെരുവ് നായ ആക്രമണം. ആലംകോട് സ്വദേശി അനിൽകുമാർ-സിന്ധു ദമ്പതികളുടെ ഇളയ മകൾ പവിത്രയ്ക്കാണ് കടിയേറ്റത്. കുട്ടിയുടെ മുഖത്തിനാണ് കടിയേറ്റത്. ശനിയാഴ്ച വൈകുന്നേരം സ്കൂളിൽ പോയി വീട്ടിലേക്ക് മടങ്ങി വരുമ്പോഴാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.
കുട്ടിയുടെ മുഖത്ത് നിന്ന് മാംസം ഇളകിമാറിയിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് സ്ഥലങ്ങളിലെ മാംസം ഇളകിപ്പോയതിനാൽ പ്ലാസ്റ്റിക് സർജറി വേണ്ടിവരും എന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. കരവാരം പഞ്ചായത്തിൽ തെരുവുനായ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്.