അഫ്ഗാനിസ്ഥാനിൽ യാത്രാവിമാനം തകർന്നുവീണു

അഫ്ഗാനിസ്ഥാനിൽ യാത്രാവിമാനം തകർന്നു വീണു. അപകടം ഉണ്ടായത് പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ. റഡാർ പരിധിയിൽ നിന്ന് വിമാനം അപ്രത്യക്ഷ്യമായി. അപകടകാരണം വ്യക്തമല്ല. അഫ്ഗാനിലെ ടോപ്ഖാന മലനിരകളിലാണ് അപകടമെന്നാണ് പ്രാഥമിക വിവരം. മൊറോക്കോയിൽ റജിസ്റ്റർ ചെയ്ത ഡിഎഫ്10 എന്ന ചെറുവിമാനമാണ് തകർന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഇന്ത്യൻ യാത്രാവിമാനമാണ് തകർന്നു വീണതെന്ന് അഫ്ഗാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തെങ്കിലും, ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അതു തള്ളി. റഷ്യൻ തലസ്ഥാനമായ മോസ്കോയിലേക്ക് പോയ ഇന്ത്യൻ യാത്രാവിമാനം തകർന്നുവീണെന്നാണ് അഫ്ഗാൻ വാർത്താ ഏജൻസി ആദ്യം റിപ്പോർട്ട് ചെയ്തത്.

തൊട്ടുപിന്നാലെയാണ് റിപ്പോർട്ട് തള്ളി ഡിജിസിഎയും ഇന്ത്യൻ വ്യോമയാന മന്ത്രാലയവും രംഗത്തെത്തി. അപകടത്തിൽപ്പെട്ട വിമാനത്തിൽ ഇന്ത്യക്കാർ ഉണ്ടായിരുന്നില്ലെന്നും വ്യോമയാന മന്ത്രാലയം സ്ഥിരീകരിച്ചു.

About The Author