വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

സ്പര്‍ശ്- 2024: ഉദ്ഘാടനം 30ന്

കുഷ്ഠരോഗ നിര്‍മ്മാര്‍ജന പക്ഷാചരണം സ്പര്‍ശ്-2024 ന്റെ ജില്ലാതല ഉദ്ഘാടനം ജനുവരി 30ന് രാവിലെ 10.30ന് നടക്കും. ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറുമായ ഡോ. എം പിയൂഷ് നമ്പൂതിരി മുഖ്യാതിഥിയാകും.  ജില്ലാ പഞ്ചായത്ത്ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ കെ രത്നകുമാരി അധ്യക്ഷത വഹിക്കും. ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു, ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ. കെ ടി രേഖ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി കെ അനില്‍കുമാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോ.ഡയറക്ടര്‍ ടി ജെ അരുണ്‍, ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ അംബിക, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പദ്മനാഭന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ ആശുപത്രി ഡെര്‍മറ്റോളജിസ്റ്റ് ഡോ. പി ജ്യോതി ബോധവല്‍കരണ ക്ലാസ് എടുക്കും.

അപേക്ഷ ക്ഷണിച്ചു

പ്രധാനമന്ത്രിയുടെ  ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളുടെ രൂപവല്‍ക്കരണ പദ്ധതിയില്‍ (പി എം എഫ് എം ഇ ) അപേക്ഷ ക്ഷണിച്ചു. ഭക്ഷ്യ സംസ്‌കരണ മേഖലയിലെ സംരംഭങ്ങള്‍ക്ക് പ്രൊജക്ട് തുകയുടെ 35 ശതമാനം  എന്ന നിരക്കിൽ ഒരു യൂണിറ്റിന് പരമാവധി 10 ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും. വ്യക്തിഗത സംരംഭങ്ങള്‍, പങ്കാളിത്ത സ്ഥാപനങ്ങള്‍, പ്രൈവറ്റ് ലിമിറ്റഡ് കമ്പനികള്‍, എഫ് പി ഒ, എന്‍ ജി ഒ, എസ് എച്ച് ജെ, സഹകരണ സംഘങ്ങള്‍ എന്നിവക്ക് അപേക്ഷിക്കാം. ഫോണ്‍: 0497 2700928.

അധ്യാപക ഒഴിവ്

ചൊവ്വ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി സുവോളജി  (സീനിയര്‍) അധ്യാപക ഒഴിവുണ്ട്. യോഗ്യരായവര്‍ ഫെബ്രുവരി അഞ്ചിനകം മാനേജര്‍ക്ക് അപേക്ഷ നല്‍കണം.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

തലശ്ശേരി താലൂക്കിലെ കാഞ്ഞിലേരി ശ്രീ മഹാവിഷ്ണു ക്ഷേത്രം, കൊടോളിപ്രം ചുഴലി ഭഗവതി ക്ഷേത്രം, ശ്രീ തില്ലങ്കേരി ശിവക്ഷേത്രം എന്നിവിടങ്ങളില്‍  പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസിലും  മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റായ www.malabardevaswom.kerala.gov.in ല്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി ഒമ്പതിന് വൈകീട്ട് അഞ്ച് മണിക്കകം തലശ്ശേരി അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസില്‍ ലഭിക്കണം.

താലൂക്ക് വികസന സമിതി യോഗം

കണ്ണൂര്‍ താലൂക്ക് വികസന സമിതി യോഗം ഫെബ്രുവരി മൂന്നിന് രാവിലെ 11 മണിക്ക് കണ്ണൂര്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ട്രേഡ്സ്മാന്‍ നിയമനം

പയ്യന്നൂര്‍ ഗവ.റസിഡന്‍ഷ്യല്‍ വനിതാ പോളിടെക്നിക് കോളേജില്‍ ഫിറ്റിങ് വിഭാഗത്തിലെ ട്രേഡ്സ്മാന്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ടി എച്ച് എസ് എല്‍ സി, ഐ ടി ഐ എന്നിവയാണ് യോഗ്യത.  യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ജനുവരി 31ന് രാവിലെ 10 മണിക്ക് കോളേജില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം.  ഫോണ്‍: 9074229435.

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ. ഐ ടി ഐയും ഐ എം സിയും സംയുക്തമായി നടത്തുന്ന വെല്‍ഡര്‍ ടിഗ് ആന്റ് മിഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7560865447.

ടെണ്ടര്‍

പയ്യന്നൂര്‍ അഡീഷണല്‍ ഐ സി ഡി എസ് പ്രൊജക്ടിലെ 134 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ എജുക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  ഫെബ്രുവരി ഏഴിന് ഉച്ചക്ക് രണ്ട് മണി വരെ ടെണ്ടര്‍ സ്വീകരിക്കും.  ഫോണ്‍: 04985236166.

ലേലം/ ക്വട്ടേഷന്‍

പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഭാഗം കണ്ണൂര്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിന് കീഴില്‍ റോഡരികിലുള്ള മരം ജനുവരി 31ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും.

About The Author