വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഭൂമി തരം മാറ്റം അദാലത്ത് 29ന്

തലശ്ശേരി സബ് കലക്ടര്‍ ഓഫീസ് പരിധിയിലെയും തളിപ്പറമ്പ് റവന്യൂ ഡിവിഷന്‍ പരിധിയിലെയും ഭൂമി തരം മാറ്റം അനുവദിച്ചുള്ള ഉത്തരവ് വിതരണം ജനുവരി 29ന് നടക്കും. തീര്‍പ്പ് കല്‍പിച്ച കേസുകളിലെ അപേക്ഷകര്‍ക്കാണ് തരം മാറ്റം ഉത്തരവ് നല്‍കുക. ഇതുസംബന്ധിച്ച് അപേക്ഷകര്‍ക്ക് ടോക്കണ്‍ നമ്പര്‍ സഹിതം മൊബൈല്‍ സന്ദേശം അയച്ചിട്ടുണ്ട്. തലശ്ശേരിയില്‍ രാവിലെ ഒമ്പത് മണിക്ക് കോടിയേരി ബാലകൃഷ്ണന്‍ സ്മാരക തലശ്ശേരി മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലും  തളിപ്പറമ്പ് റവന്യൂ ഡിവിഷന്‍ പരിധിയിലേത് ഉച്ചക്ക് രണ്ട് മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തിലുമാണ് നടക്കുക. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി നിയമപ്രകാരം ഭൂമി തരം മാറ്റുന്നതിന് 2023 ഡിസംബര്‍ 31 വരെ ലഭിച്ച അപേക്ഷകളില്‍ 25 സെന്റ് വരെയുള്ള സൗജന്യമായി തരം മാറ്റം അനുവദിക്കേണ്ടവയാണ് തീര്‍പ്പാക്കിയത്. മൊബൈല്‍ സന്ദേശം ലഭിച്ചവര്‍ എത്തിച്ചേരണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

മിഡ്നൈറ്റ് യൂണിറ്റി റണ്‍ നാലാം എഡിഷന്‍ മൂന്നിന്

റണ്‍ ഫോര്‍ യൂണിറ്റി എന്ന സന്ദേശവുമായി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി നടത്തുന്ന  മിഡ്നൈറ് യൂണിറ്റി റണ്ണിന്റെ നാലാം എഡിഷന്‍ ഫെബ്രുവരി മൂന്നിന് രാത്രി 11 മണിക്ക് നടക്കും. കലക്ടറേറ്റില്‍ നിന്ന് തുടങ്ങി താവക്കര, ഫോര്‍ട്ട് റോഡ്, പ്രഭാത് ജംഗ്ഷന്‍, സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ റോഡ്, പയ്യാമ്പലം ഗസ്റ്റ് ഹൗസ്, പാത്ത് വേ, ശ്രീ നാരായണ പാര്‍ക്ക്, മുനീശ്വരന്‍ കോവില്‍, പഴയ ബസ്റ്റാന്റ്, ടൗണ്‍ സ്‌ക്വയര്‍, താലൂക്ക് ഓഫീസ് വഴി കലക്ടറേറ്റില്‍ സമാപിക്കും. അഞ്ച് പേരടങ്ങുന്ന ടീമായാണ് പങ്കെടുക്കേണ്ടത്. പങ്കെടുക്കുന്നവര്‍ക്ക് ടീ ഷര്‍ട്ട് നല്‍കും. ഒരു ടീമിന് 500 രൂപയും സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളുടെ ടീമിന് 250 രൂപയുമാണ് രജിസ്ട്രേഷന്‍ ഫീസ്. വനിതാ ടീം, പുരുഷ ടീം, വനിതാ-പുരുഷ ടീം, യൂണിഫോം സര്‍വീസ് ടീം, സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളുടെ ടീം, മുതിര്‍ന്ന പൗരന്‍മാരുടെ ടീം എന്നീ വിഭാഗങ്ങളില്‍ സമ്മാനം നല്‍കും. സര്‍ക്കാര്‍ വിഭാഗത്തിന് പ്രത്യേക സമ്മാനം നല്‍കും. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫീസില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈനായി https://wearekannur.org/ എന്ന ലിങ്കിലും രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0497 2706336, 9447524545

ജില്ലാ ആസൂത്രണ സമിതി യോഗം 30ന്

ജില്ലാ ആസൂത്രണ സമിതി യോഗം ജനുവരി 30ന് രാവിലെ 11 മണിക്ക് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും

കിടപ്പിലായവരുടെ ‘അരികെ’ ജില്ലാ ആയുര്‍വേദ ആശുപത്രി

കിടപ്പ് രോഗികള്‍ക്കായി ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ നേതൃത്വത്തില്‍ ഗൃഹ സന്ദര്‍ശനവും കിടത്തി ചികിത്സയും തുടങ്ങി. ‘അരികെ’ സാന്ത്വന പരിചരണ പദ്ധതി മുഖാന്തിരമാണ് ആയുര്‍വേദത്തിന്റെ താങ്ങ് കിടപ്പിലായവര്‍ക്ക് ലഭ്യമാക്കുന്നത്. പാലിയേറ്റീവ് വാരാചണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ വൃദ്ധസദനത്തിലും തണല്‍ പാലിയേറ്റീവ് കേന്ദ്രത്തിലും പാലിയേറ്റീവ് സംഘത്തിന്റെ നേതൃത്വത്തില്‍ രോഗീ സംഗമവും ബോധവല്‍ക്കരണവും നടത്തി. ഫോണ്‍: 9495988423

മിനിമം വേതന ഉപദേശക സമിതി യോഗം

ആയുര്‍വേദ അലോപതി മരുന്ന് നിര്‍മ്മാണ മേഖലയിലെയും ഗോള്‍ഡ് ആന്റ് സില്‍വര്‍ ഓര്‍ണമെന്റ് മേഖലയിലെയും മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള തെളിവെടുപ്പ് യോഗം ഫെബ്രുവരി ഏഴിന് യഥാക്രമം രാവിലെ 10 മണിക്കും , 11.30 നും  കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിനടുത്തുള്ള കെ എസ് എസ് ഐ എ ഹാളില്‍ ചേരും. ജില്ലയിലെ  ബന്ധപ്പെട്ട തൊഴിലാളി-തൊഴിലുടമ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ  ലേബർ ഓഫീസർ അറിയിച്ചു. . ഫോണ്‍: 04972700353

ലാബ് ടെക്നീഷ്യന്‍ ഒഴിവ്

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബി എസ് സി എം എല്‍ ടി ബിരുദം, കേരള സ്റ്റേറ്റ് പാരാ മെഡിക്കല്‍ രജിസ്ട്രേഷന്‍ അല്ലെങ്കില്‍ ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ നല്‍കുന്ന ഡി എം എല്‍ ടി (ഫുള്ളി ഓട്ടോമാറ്റിക് അനലൈസര്‍, ഹെമറ്റോളജി അനലൈസര്‍ ആന്റ് ബയോകെമിസ്ട്രി അനലൈസര്‍, കമ്പ്യൂട്ടര്‍ എന്നിവയില്‍ പരിജ്ഞാനം). പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 45 വയസ്. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പ്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം ഫെബ്രുവരി രണ്ടിന് രാവിലെ 10.30ന് ജില്ലാ ആയുര്‍വേദ ആശുപത്രി ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0497 2706666.

പട്ടയകേസ് മാറ്റി

ജനുവരി 30, 31 തീയതികളില്‍ കലക്ടറേറ്റില്‍ നടത്താനിരുന്ന ഇരിട്ടി, തലശ്ശേരി ദേവസ്വം പട്ടയകേസുകളുടെ വിചാരണ മാര്‍ച്ച് 13, 14 തീയതികളിലേക്ക് മാറ്റിയതായി ഡി എം ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

നാഷണല്‍ ട്രസ്റ്റ് ആക്ട് 1999 പ്രകാരം ജില്ലയിലെ ലോക്കല്‍ ലെവല്‍ കമ്മറ്റിയില്‍ സൗജന്യമായി നിയമോപദേശം നല്‍കുന്നതിന് പരിചയസമ്പന്നരായ അഭിഭാഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജില്ലാ കലക്ടര്‍ ആന്റ് ചെയര്‍മാന്‍, നാഷണല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കമ്മറ്റി, കലക്ടറേറ്റ് കണ്ണൂര്‍ എന്ന വിലാസത്തില്‍ ജനുവരി 31 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04972700645

സെലക്ഷന്‍ ട്രയല്‍സ് 30ന്

തിരുവനന്തപുരം വെള്ളായണി ശ്രീ അയ്യന്‍കാളി സ്മാരക ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലെ അഞ്ച്, പതിനൊന്ന് ക്ലാസുകളിലെ പ്രവേശനത്തിന് ജില്ലയിലെ എസ് സി/ എസ് ടി വിഭാഗത്തിലെ കുട്ടികള്‍ക്കായി സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നു. ജനുവരി 30ന് രാവിലെ എട്ട് മണി മുതല്‍ കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടിലാണ് സെലക്ഷന്‍ ട്രയല്‍സ്. ഫോണ്‍: 04972700596

സൗജന്യ കോഴ്‌സ്

കേന്ദ്ര നൈപുണ്യ വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി കൗശല്‍ കേന്ദ്രയില്‍ ജെറിയാടിക് കെയര്‍ ഗിവര്‍, ടെലികോം ടെക്‌നീഷ്യന്‍, ഇലക്ട്രോണിക് മെഷീന്‍ മെയിന്റനന്‍സ് എക്‌സിക്യൂട്ടീവ്, 5 ജി നെറ്റ് വര്‍ക്ക് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ് എസ് എല്‍ സി, പ്രായപരിധി: 35 വയസ്. ഫോണ്‍: 7907413206, 8281602934.

ഡിജിറ്റല്‍ റീ സര്‍വെ യോഗം

എടക്കാട് വില്ലേജിലെ ഡിജിറ്റല്‍ റീ സര്‍വെയുടെ ഭാഗമായി കൗണ്‍സിലന്‍മാരുടെയും രാഷ്ട്രീയ പ്രതിനിധികളുടെയും യോഗം ജനുവരി 31ന് വൈകിട്ട് നാല് മണിക്ക് എടക്കാട് സോണല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

തലശ്ശേരി താലൂക്കിലെ ശ്രീതില്ലങ്കേരി ശിവക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ്  തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസിലും  മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റായ www.malabardevaswom.kerala.gov.in ലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി ഒമ്പതിന് വൈകീട്ട് അഞ്ച് മണിക്കകം തലശ്ശേരി  അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.

ട്രാക്ടര്‍ ഡ്രൈവര്‍ ഒഴിവ്

ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ട്രാക്ടര്‍ ഡ്രൈവര്‍ ഗ്രേഡ് -2 തസ്തികയില്‍ എസ് ടി വിഭാഗത്തിനായി സംവരണം ചെയ്ത താല്‍ക്കാലിക ഒഴിവുണ്ട്.
യോഗ്യത: കേരള കാര്‍ഷിക സര്‍വകലാശാല നല്‍കുന്ന അഗ്രികള്‍ച്ചറല്‍ ആന്റ് റൂറല്‍ എന്‍ജിനീയറിങ്ങ് ഡിപ്ലോമ. ഇവരുടെ അഭാവത്തില്‍ ഐ ടി ഐയില്‍ നിന്നുള്ള മെക്കാനിക്ക് (ട്രാക്ടര്‍)/മെക്കാനിക്ക് (മോട്ടോര്‍ വെഹിക്കിള്‍)/മെക്കാനിക് (ഡീസല്‍)/ ഫിറ്റര്‍  എന്നിവയില്‍ ഏതെങ്കിലും ട്രേഡുകളിലെ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്, ട്രേഡില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രായോഗിക പരിചയം ഉള്ളവരെയും പരിഗണിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് സാധുവായ ട്രാക്ടര്‍ ഡ്രൈവിങ് ലൈസന്‍സ് വേണം. പ്രായം 2023 ജനുവരി ഒന്നിന്  19നും 41 നും ഇടയില്‍. നിശ്ചിത യോഗ്യതയുള്ളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഫെബ്രുവരി രണ്ടിനകം പേര് രജിസ്റ്റര്‍ ചെയ്യണം.

ലക്ചറര്‍ നിയമനം

നടുവില്‍ ഗവ.പോളിടെക്നിക്ക് കോളേജില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് വിഭാഗത്തില്‍   അധ്യാപകരെ നിയമിക്കുന്നു. പി എസ് സി നിഷ്‌കര്‍ഷിച്ച യോഗ്യതയുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 31ന് രാവിലെ 10.30ന് കോളേജില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം.  ഫോണ്‍: 0460 2251033.

ദേശീയ ആരോഗ്യ ദൗത്യം പദ്ധതി: അപേക്ഷ ക്ഷണിച്ചു

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയില്‍ മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നീ തസ്തികകളില്‍അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭിക്കും. ജനുവരി 31ന് വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷ സമര്‍പ്പിക്കണം.  ഫോണ്‍: 0497 2709920.

ജോലി ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര-അര്‍ധസര്‍ക്കാര്‍  സ്ഥാപനത്തില്‍ സെയില്‍സ്മാന്‍ തസ്തികയില്‍ എസ് ടി വിഭാഗത്തിന്  സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവുണ്ട്. സുവോളജി/ഫിഷറീസ് സയന്‍സ്/ഹോം സയന്‍സ് എന്നിവയില്‍ ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദം അല്ലെങ്കില്‍ വി എച്ച് എസ് ഇ ഫിഷ് പ്രോസസ്സിങ് ടെക്നോളജി. കൂടാതെ ഫിഷ് മാര്‍ക്കറ്റിങ് ആന്റ് കാറ്ററിങ്  മേഖലയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയവുമാണ് യോഗ്യത. പ്രായം: 18-27നും ഇടയില്‍. (ഇളവുകള്‍ അനുവദനീയം) താല്‍പര്യമുള്ളവര്‍ ഫെബ്രുവരി ഏഴിനകം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍  ചെയ്യണം.

ടെണ്ടര്‍

കണ്ണൂര്‍ അര്‍ബന്‍ ഐ സി ഡി എസ് പ്രൊജക്ടിലെ 64 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ എജുക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി 12ന് ഉച്ചക്ക് രണ്ട് മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0497 2708150.

About The Author