വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

പാചകവാതക കടത്ത്കൂലി പുതുക്കി

ജില്ലയിലെ പാചകവാതക കടത്ത് കൂലി പുതുക്കി നിശ്ചയിച്ചു.  ബില്ലിങ് പോയിന്റില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ വരെ സിലിണ്ടര്‍ സൗജന്യമായി നല്‍കും.  ജനുവരി 23 മുതല്‍ പുതിയ നിരക്ക് നിലവില്‍ വന്നതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.  ദൂരപരിധി,  പുതുക്കിയ നിരക്ക്, നിലവിലെ നിരക്ക്, ബ്രാക്കറ്റില്‍ എന്ന ക്രമത്തില്‍.  അഞ്ച് മുതല്‍ 10.കി മീ വരെ – 28 രൂപ  (21 രൂപ), 10 മുതല്‍ 15 കി മീ വരെ – 40 രൂപ  (30 രൂപ), 15 കി മീ മുകളില്‍ – 40 രൂപ, 15ന് മുകളില്‍ ഓരോ കിലോമീറ്ററിനും 2.40 രൂപ വീതം  (30 രൂപയും 15ന് മുകളില്‍ ഓരോ കിലോമീറ്ററിനും 2.25 രൂപ വീതം).

പഴശ്ശി കനാലില്‍ 31ന് ടെസ്റ്റ് റണ്‍

പഴശ്ശി പദ്ധതിയുടെ കനാലുകളില്‍ കൂടിയുള്ള ജലവിതരണം പുനസ്ഥാപിക്കുന്നതിന്റെ മുന്നോടിയായി ജനുവരി 31ന് ടെസ്റ്റ് റണ്‍ നടത്തും. മെയിന്‍ കനാല്‍ ചെയിനേജ് 42/000 കി മി പറശ്ശിനിക്കടവ് അക്വഡക്ട് വരെയും മാഹി ബ്രാഞ്ച് കനാല്‍ ചെയിനേജ് 16/000 കി മി വരെയും വേങ്ങാട്, കുറുമ്പുക്കല്‍, മാങ്ങാട്ടിടം, പാട്യം എന്നീ ഡിസ്ട്രിബ്യൂട്ടറി/ ഫീല്‍ഡ് ബോത്തികളില്‍ കൂടിയും രാവിലെ ഒമ്പത് മണിക്ക് ജലം ഒഴുക്കി ടെസ്റ്റ് റണ്‍ നടത്തുമെന്ന് പഴശ്ശി ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

എരഞ്ഞോളി പുഴയോര സൗന്ദര്യവല്‍ക്കരണ പദ്ധതി ഉദ്ഘാടനം 26ന്

എരഞ്ഞോളി പുഴയോര സൗന്ദര്യവല്‍ക്കരണ പദ്ധതി ഉദ്ഘാടനം ജനുവരി 26ന് വൈകിട്ട് ആറ് മണിക്ക് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. എരഞ്ഞോളി പാലത്തിന് സമീപം നടക്കുന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ അധ്യക്ഷത വഹിക്കും. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം പി ശ്രീഷ,  ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 99.90 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയത്. നടപ്പാത, ഇരിപ്പിടങ്ങള്‍, കഫ്റ്റീരിയ, അലങ്കാര വിളക്കുകള്‍ എന്നിവയാണ് ഒരുക്കിയത്. ഉദ്ഘാടന ശേഷം മയ്യിൽ കാവിന്മൂല  നന്തൂടി കലാസംഘത്തിന്റെ കാവേറ്റം നാടൻപാട്ട് അരങ്ങേറും.

കാര്‍ഷിക യന്ത്രവല്‍കരണം: അപേക്ഷ ഫെബ്രുവരി ഒന്ന് മുതല്‍

കാര്‍ഷിക മേഖലയില്‍ ചെലവ് കുറഞ്ഞ രീതിയില്‍ യന്ത്രവല്‍കരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള  സബ്മിഷണ്‍ ഓണ്‍ അഗ്രികള്‍ച്ചര്‍ മെക്കനൈസേഷന്‍ അഥവാ എസ് എം എ എം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്. കര്‍ഷക കൂട്ടായ്മ, ഫാം മെഷിണറി ബാങ്കുകള്‍, എഫ് പി ഒ, പഞ്ചായത്തുകള്‍ എന്നിവയ്ക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകള്‍ ഫെബ്രുവരി ഒന്ന് മുതല്‍ https://agrimachinery.nic.index എന്ന വെബ്‌സൈറ്റ് വഴി നല്‍കാം. ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയതിന് ശേഷം അതിന്റെ പകര്‍പ്പും അനുബന്ധരേഖകളും കൃഷി ഓഫീസറുടെ ശുപാര്‍ശ സഹിതം കണ്ണൂർ  കൃഷി അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ഓഫീസില്‍ സമര്‍പ്പിക്കണം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ പദ്ധതി വഴി ആനുകൂല്യം ലഭിച്ച ഗ്രൂപ്പുകള്‍ അപേക്ഷിക്കേണ്ടതില്ല. വിശദ വിവരങ്ങള്‍ കൃഷിഭവന്‍, കൃഷി ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍:9539630981, 9383472050, 9383472051, 9383472052.

അധ്യാപക നിയമനം

പട്ടുവം കയ്യംതടത്തിലെ കണ്ണൂര്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച് എസ് എസ് ടി കണക്ക്, ഫിസിക്‌സ് വിഷയങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നു. ജനുവരി 29ന് രാവിലെ 11 മണി മുതല്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.  പ്രായം 20 – 41 വയസ്. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പ്, തിരിച്ചറിയല്‍ കാര്‍ഡ്, ബയോഡാറ്റ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകുക. ഫോണ്‍: 9496284860, 6282800335.

ഇലക്ട്രോണിക് വീല്‍ചെയര്‍ വിതരണം; അപേക്ഷ ക്ഷണിച്ചു

കെ സുധാകരന്‍ എം പിയുടെ പ്രാദേശിക നിധിയില്‍ നിന്നും ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. കോര്‍പ്പറേഷന്‍ (വാര്‍ഡ് 27,21,38,49,01,38,34,08,41,42,43,19), കേളകം ഗ്രാമപഞ്ചായത്ത് (വാര്‍ഡ് 01), ചിറക്കല്‍ (വാര്‍ഡ് 18), മുഴക്കുന്ന് (വാര്‍ഡ് 03,07),  അയ്യന്‍കുന്ന് (വാര്‍ഡ് 04,03), നടുവില്‍ (വാര്‍ഡ് 09,12), കൊട്ടിയൂര്‍ (വാര്‍ഡ് 14), ചിറ്റാരിപ്പറമ്പ് (വാര്‍ഡ് 03,06),  മാലൂര്‍(വാര്‍ഡ് 16), പേരാവൂര്‍(വാര്‍ഡ് 08), കൂടാളി(വാര്‍ഡ് 09,15), പടിയൂര്‍ (വാര്‍ഡ് 02),  വേങ്ങാട്(വാര്‍ഡ് 01,13), പെരളശ്ശേരി(വാര്‍ഡ് 06), കടമ്പൂര്‍(വാര്‍ഡ് 03), പായം(വാര്‍ഡ് 12) എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിലെ 40 ശതമാനമോ അതില്‍ കൂടുതലോ അംഗപരിമിതിയുള്ള ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം. എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഇലക്ട്രോണിക് വീല്‍ചെയര്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ ലഭിച്ചിട്ടില്ലെന്ന് സി ഡി പി ഒയില്‍ നിന്നുള്ള സാക്ഷ്യപത്രം എന്നിവ ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ സമര്‍പ്പിക്കുക. അവസാന തീയതി ഫെബ്രുവരി ആറിന് വൈകിട്ട് അഞ്ച് മണി. ഫോണ്‍: 8281999015.

സ്വാശ്രയ പദ്ധതി: അപേക്ഷ ക്ഷണിച്ചു

സാമൂഹ്യ നീതി വകുപ്പ് ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മക്കളെ സംരക്ഷിക്കുന്ന അമ്മമാര്‍ക്ക് സ്വയം തൊഴിലിനായി ധനസഹായം നല്‍കുന്ന സ്വാശ്രയ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. വിധവകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, വിവാഹമോചനം നേടിയവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. 35000 രൂപയാണ് ധനസഹായം. അക്ഷയ മുഖേനയോ നേരിട്ടോ സുനീതി പോര്‍ട്ടലില്‍( https://suneethi.sjd.kerala.gov.in ) അപേക്ഷ നല്‍കാം. ഫോണ്‍ നമ്പര്‍: 0497 2997811, 8281999015.

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ.ഐ ടി ഐയും ഐ എം സിയും സംയുക്തമായി നടത്തുന്ന മൂന്ന് മാസത്തെ വെല്‍ഡര്‍ ടിഗ് ആന്റ് മിഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7560865447.

തടി ലേലം

വനംവകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ ഇരൂള്‍, ആഞ്ഞിലി, മരുത്, കരിമരുത്, മഹാഗണി, പൂവ്വം, ചടച്ചി, കുന്നി തുടങ്ങിയ തടികളുടെ ഇ ലേലം ഫെബ്രുവരി മൂന്നിന് നടക്കും. ഫോണ്‍: 0490 2302080, 9562639496.

About The Author