വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

നാഷണല്‍ വോട്ടേഴ്സ് ഡേ: ക്വിസ് മത്സരം 23ന്

നാഷണല്‍ വോട്ടേഴ്സ് ഡേയുടെ ഭാഗമായി കോളേജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം നടത്തുന്നു.  ജനുവരി 23ന് രാവിലെ 10 മണിക്ക് കൃഷ്ണമേനോന്‍ സ്മാരക  ഗവ.വനിതാ കോളേജിലാണ് മത്സരം.  ജില്ലയിലെ ഓരോ കോളേജുകളില്‍ നിന്നും പരമാവധി നാല് പേരെ പങ്കെടുപ്പിക്കാം.  പങ്കെടുക്കുന്നവരുടെ വിവരം ജനുവരി 22ന് ഉച്ചക്ക് മൂന്ന് മണിക്കകം electionkannur@gmail.com ലേക്ക് അയക്കണം.

റാങ്ക് പട്ടിക റദ്ദായി

ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2 / പൗള്‍ട്രി അസിസ്റ്റന്റ്/ മില്‍ക്ക് റെക്കോഡര്‍/ സ്റ്റോര്‍ കീപ്പര്‍/ എന്യൂമറേറ്റര്‍ (ഡിപ്പാര്‍ട്ട്‌മെന്റല്‍ ജീവനക്കാരില്‍ നിന്നും തസ്തികമാറ്റം വഴിയുള്ള നിയമനം) തസ്തികയിലേക്ക് 2023 ജൂലൈ ആറിന് നിലവില്‍ വന്ന 540/2023/ഡിഒസി നമ്പര്‍ റാങ്ക് പട്ടികയിലെ മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കും നിയമശുപാര്‍ശ നല്‍കിയതിനാല്‍ പട്ടിക റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പദ്ധതിയില്‍ സൈക്യാട്രിസ്റ്റ് തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ  നടത്തുന്നു. യോഗ്യത: എം ഡി/ ഡി എന്‍ ബി/ ഡി പി എം.  താല്‍പര്യമുള്ളവര്‍ ജനുവരി 31ന് രാവിലെ 11 മണിക്ക് ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടിന്റെ ചേമ്പറില്‍ എത്തണം. ഫോണ്‍: 0497 2734343.  ഇ മെയില്‍: dmhpkannur@gmail.com.

കുടിവെള്ള വിതരണം മുടങ്ങും

പള്ളിക്കുന്ന് ടാങ്കില്‍ നിന്നുള്ള ജലവിതരണം ജനുവരി 20ന് തടസപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി വാട്ടര്‍ സപ്ലൈ സബ് ഡിവിഷന്‍ അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ടെണ്ടര്‍

കൂത്തുപറമ്പ് ഐ സി ഡി എസ് പ്രൊജക്ടിലെ 108 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ എജുക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  ഫെബ്രുവരി മൂന്നിന് ഉച്ചക്ക് രണ്ട്  മണി വരെ ടെണ്ടര്‍ സ്വീകരിക്കും.  ഫോണ്‍: 0490 2363090.

എടക്കാട് അഡീഷണല്‍ ഐ സി ഡി എസ് പ്രൊജക്ടിലെ 125 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ എജുക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  ഫെബ്രുവരി രണ്ടിന് ഉച്ചക്ക് രണ്ട്  മണി വരെ ടെണ്ടര്‍ സ്വീകരിക്കും.  ഫോണ്‍: 0497 2852100.

കെ എസ് ആര്‍ ടി സി കണ്ണൂര്‍/ പയ്യന്നൂര്‍ ഷോപ്പിങ് കോംപ്ലക്‌സുകളിലെ കടമുറികള്‍ വാടകക്ക് അനുവദിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  ജനുവരി 31 വരെ ടെണ്ടര്‍ സ്വീകരിക്കും.  ഫോണ്‍: 9744268495, 9947900560, 8590508305.

റീ ടെണ്ടര്‍

ജില്ലാ പഞ്ചായത്തിലും എല്‍ എസ് ജി ഡി വിങ്ങിലും ഫോട്ടോസ്റ്റാറ്റ്/ മള്‍ട്ടി ഫങ്ഷണല്‍ പ്രിന്റര്‍ മെഷീന്‍ എന്നിവ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.  ജനുവരി 27ന് ഉച്ചക്ക് ഒരു മണി വരെ ടെണ്ടര്‍ സ്വീകരിക്കും.  ഫോണ്‍: 0497 2700205.
ജില്ലാ പഞ്ചായത്തിലെയും എഞ്ചിനീയറിങ് വിങ്ങിലെയും കമ്പ്യൂട്ടറുകള്‍, പ്രിന്ററുകള്‍, സ്‌കാനറുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവയുടെ വാര്‍ഷിക അറ്റകുറ്റപ്പണി കരാറില്‍ ഏര്‍പ്പെടുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.  ജനുവരി 27ന് ഉച്ചക്ക് ഒരു മണി വരെ ടെണ്ടര്‍ സ്വീകരിക്കും.  ഫോണ്‍: 0497 2700205.

About The Author