വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി സംഘടിപ്പിച്ച സര്‍വ്വീസ് സ്റ്റോറി-അനുഭവക്കുറിപ്പ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ജീവനക്കാരുടെ വിഭാഗത്തില്‍ ജിഎസ്ടി പ്രിവന്റീവ് ഓഫീസര്‍ പി വി സുകുമാരനും അധ്യാപകരുടെ വിഭാഗത്തില്‍ എരുവേശ്ശി ഗവ. യുപി സ്‌കൂള്‍ അധ്യാപിക കെ എം സരസ്വതിയും ഒന്നാം സ്ഥാനം നേടി. ജീവനക്കാരുടെ വിഭാഗത്തില്‍ കീഴല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ബാബുരാജന്‍ അയ്യല്ലൂര്‍ രണ്ടാം സ്ഥാനവും കണ്ണാടിവെളിച്ചം എഫ്എച്ച്സിയിലെ നഴ്സിങ്ങ് ഓഫീസര്‍ ടി പ്രസന്നകുമാരി മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
ജില്ലാ പഞ്ചായത്ത് ഗ്രാമസഭ അഞ്ചിന്
ജില്ലാ പഞ്ചായത്ത് ഗ്രാമസഭ ജനുവരി അഞ്ചിന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷത വഹിക്കും.
അധ്യാപക നിയമനം
കണ്ണൂര്‍ ഗവ. ടൗണ്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എച്ച് എസ് ടി ഹിന്ദി തസ്തികയില്‍ താല്‍കാലിക അധ്യാപക നിയമനം നടത്തുന്നു. യോഗ്യരായവര്‍ ജനുവരി എട്ടിന് രാവിലെ 10 മണിക്ക് സ്‌കൂളില്‍ കൂടിക്കാഴ്ചക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തിച്ചേരണം. ഫോണ്‍: 9496431428, 04972765764.
തൊഴിലധിഷ്ഠിത കോഴ്‌സുകള്‍: അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ ഗവ. വനിതാ ഐ ടി ഐയില്‍ ഐ എം സി നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ടാലി, ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിംഗ്, ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സിസിടിവി, എം എസ് എക്‌സല്‍, എംഎസ് ഓഫീസ്, ടോട്ടല്‍ സ്റ്റേഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ലാന്‍ഡ് സര്‍വേ ടെക്‌നോളജി എന്നീ കോഴ്‌സുകളിലാണ് പ്രവേശനം. ഫോണ്‍: 9745479354, 0497 2835987.
ലേലം
കൂടാളി ഗ്രാമപഞ്ചായത്തില്‍ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള മഴ മരം, മഞ്ഞക്കൊന്ന എന്നീ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുള്ള ലേലം ജനുവരി എട്ടിന് രാവിലെ 11.30ന് കൂടാളി ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലെ നെല്ലിക്കുറ്റി റേഷന്‍ കടക്ക് സമീപം നടക്കും.