വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
സംസ്ഥാന യുവജന കമ്മീഷന്‍ ‘യൂത്ത് എംപവര്‍മെന്റ്, മെന്റല്‍ റെസിലിയന്‍സ്, ഹാപ്പിനെസ്: ചലഞ്ചസ് ആന്റ് പൊസിബിലിറ്റീസ്’ എന്ന വിഷയത്തില്‍ ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. ജനുവരി 31, ഫെബ്രുവരി ഒന്ന് തീയതികളില്‍ തിരുവനന്തപുരത്താണ് സെമിനാര്‍ നടക്കുക. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള 18നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ ജനുവരി 15നകം ബയോഡാറ്റയും ഫോട്ടോയും സഹിതം അപേക്ഷ സമര്‍പ്പിക്കണം. അക്കാദമിക് രംഗങ്ങളിലും അക്കാദമികേതര പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തിയവര്‍ക്ക് മുന്‍ഗണന. അപേക്ഷ ksycyouthseminar@gmail.
ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് തസ്തികയില്‍ വിമുക്ത ഭടന്മാര്‍ക്കായി (പട്ടികജാതി/പട്ടികവര്‍ഗം) സംവരണം ചെയ്ത ഒരു താല്‍ക്കാലിക ഒഴിവ്. യോഗ്യത: എസ് എസ് എല്‍ സി, കെ ജി ടി ഇ ടൈപ്പ്റൈറ്റിങ് മലയാളം, ഇംഗ്ലീഷ് ലോവര്‍, കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിങ് അല്ലെങ്കില്‍ തത്തുല്യം അല്ലെങ്കില്‍ 15 വര്‍ഷം ക്ലര്‍ക്കായി ജോലി ചെയ്ത പ്രവൃത്തി പരിചയം/ സൈനിക ക്ഷേമ വകുപ്പില്‍ റൈറ്റേഴ്സ്. പ്രായം 2022 ജനുവരി ഒന്നിന് 18 നും 41നും ഇടയില്‍. നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ജനുവരി 10നകം പേര് രജിസ്റ്റര്‍ ചെയ്യണം.
ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്
ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. യോഗ്യത: സോഷ്യല്‍ സയന്‍സ്/സോഷ്യല്‍വര്‍ക്ക്/ലൈഫ് സയന്‍സ്/ ന്യൂട്രീഷന്‍ എന്നിവയിലേതെങ്കിലും വിഷയത്തിലുള്ള ബിരുദവും അനുബന്ധ മേഖലയിലെ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും. പ്രായം 2023 ജനുവരി ഒന്നിന് 18 നും 40നും ഇടയില്‍. നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ജനുവരി എട്ടിനകം പേര് രജിസ്റ്റര്‍ ചെയ്യണം.
സീമാന്‍ ഒഴിവ്
ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ സീമാന്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. യോഗ്യത: എട്ടാംക്ലാസ്, ബോട്ട് പ്രവര്‍ത്തിപ്പിച്ചുള്ള പരിചയം, നീന്തല്‍ അറിഞ്ഞിരിക്കണം. പ്രായം 2023 ജനുവരി ഒന്നിന് 18നും 41നും ഇടയില്‍. അംഗീകൃത വയസ്സിളവ് ബാധകം. നിശ്ചിത യോഗ്യതയുള്ളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ജനുവരി 10നകം പേര് രജിസ്റ്റര്‍ ചെയ്യണം.
അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷന്‍ വനിതാ ശാക്തീകരണ പദ്ധതിയില്‍ വായ്പാ നല്‍കുന്നു. പട്ടികജാതി/ പട്ടികവര്‍ഗത്തില്‍പ്പെട്ട വനിതാ അംഗങ്ങള്‍ 80 ശതമാനമെങ്കിലും ഉള്‍പ്പെട്ട കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് അപേക്ഷിക്കാം. കുടുംബശ്രീ മാനദണ്ഡങ്ങള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്തതും ഗ്രേഡിങ് ലഭിച്ചിട്ടുള്ളതുമായ അയല്‍ക്കൂട്ടങ്ങളുടെ വായ്പാ അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. അപേക്ഷകര്‍ 18നും 55നും ഇടയില്‍ പ്രായമുള്ളവരും കുടുംബവാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയാത്തവരുമാകണം. പലിശ അഞ്ച് ശതമാനവും തിരിച്ചടവ് കാലാവധി മൂന്ന് വര്‍ഷവുമാണ്. അഞ്ച് ലക്ഷം രൂപ വരയുള്ള വായ്പക്ക് ജാമ്യം ആവശ്യമില്ല. കൂടാതെ പട്ടികജാതി/ പട്ടികവര്‍ഗത്തില്‍പ്പെട്ട വനിതകള്‍ മാത്രം ഉള്‍പ്പെട്ട മൈക്രോ എന്റര്‍പ്രൈസ്/ ആക്ടിവിറ്റി ഗ്രൂപ്പുകളെയും വായ്പക്ക് പരിഗണിക്കും. ഫോണ്‍: 0497 2705036.
ജില്ലാ ആസൂത്രണ സമിതി യോഗം
ജില്ലാ ആസൂത്രണ സമിതി യോഗം ജനുവരി അഞ്ചിന് ഉച്ചക്ക് രണ്ട് മണിക്ക് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
ക്വട്ടേഷന്‍
കണ്ണൂര്‍ ഡയറ്റ് (പാലയാട്) ക്യാമ്പസിനകത്തെ 19 മരങ്ങള്‍ മുറിക്കുന്നതിനും മുറിച്ച മരങ്ങള്‍ ലേലം ചെയ്യുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി അഞ്ചിന് വൈകിട്ട് അഞ്ച് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0490 2346658, 9495515824.
ഇ-ടെണ്ടര്‍
കൂത്തുപറമ്പ് എം എല്‍ എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ഡലത്തിലെ 147 വിദ്യാലയങ്ങള്‍ക്ക് സ്പോര്‍ട്സ് കിറ്റ് വിതരണം ചെയ്യുന്നതിന് ഇ-ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോറം http://etenders.kerala.
താല്‍ക്കാലിക നിയമനം
കണ്ണൂര്‍ ഗവ.ടി ടി ഐ (മെന്‍) ആന്റ് മോഡല്‍ യു പി സ്‌കൂളില്‍ എല്‍ പി എസ് എ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജനുവരി മൂന്നിന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. പി എസ് സി ലിസ്റ്റില്‍ ഉള്ളവരും മുന്‍പരിചയമുള്ളവരും അനുബന്ധ രേഖകള്‍ ഹാജരാക്കണം. ഫോണ്‍: 0497 2701203.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
കണ്ണൂര്‍ ഗവ.ഐ ടി ഐയില്‍ ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് ഡിഗ്രി/ ഡിപ്ലോമയും ഒന്ന്/ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലെ എന്‍ ടി സി/ എന്‍ എ സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യരായ പട്ടികജാതി വിഭാഗത്തിലെ മുന്‍ഗണനാ വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ഥികള്‍ ജനുവരി നാലിന് രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. പട്ടികജാതി വിഭാഗത്തിലെ മുന്‍ഗണനാ വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ പട്ടികജാതി വിഭാഗത്തിലെ മുന്‍ഗണന ഇല്ലാത്തവരെ പരിഗണിക്കും. മുന്‍ഗണന വിഭാഗത്തിലുള്ളവര്‍ അത് തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോണ്‍: 0497 2835183.