തൃശൂരിൽ ടി.എൻ പ്രതാപന് വേണ്ടി ചുമരെഴുത്ത്; പ്രചരണം സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുൻപ്

സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുൻപ് തൃശൂരിൽ ടി.എൻ പ്രതാപന് വേണ്ടി ചുമരെഴുത്ത്. വെങ്കിടങ്ങ് സെന്ററിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ബിജെപിയും സുരേഷ് ഗോപിയ്ക്ക് വേണ്ടി നിലവിൽ പലയിടത്തും ചുമരെഴുത്ത് നടത്തിയിട്ടുണ്ട്. ‘പ്രതാപൻ തുടരും പ്രതാപത്തോടെ’ എന്നതാണ് ചുമരെഴുത്ത്. കൈപ്പത്തി ചിഹ്നവും ഇതിൽ വരച്ചു ചേർത്തിട്ടുണ്ട്. തൃശൂർ ലോക്സഭാ മണ്ഡലത്തിൽ നിലവിലെ എം.പിയാണ് ടി.എൻ പ്രതാപൻ.

 

About The Author