ആഡംബരം എന്നത് എല്ലാവർക്കും ഒരുപോലെ തന്നെ; വി ശിവൻകുട്ടി

നവകേരള സദസിനുപയോഗിച്ച ബസിനെ ആഡംബര ബസ് എന്ന് വിശേഷിപ്പിച്ച കെ സുധാകരനും വി ഡി സതീശനും ഭാരത് ജോഡോ ന്യായ് യാത്രാ ബസിന് എന്ത് വിശേഷണം നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രാ ബസിൽ ലിഫ്റ്റും കോൺഫറൻസ് റൂമും ശുചിമുറിയുമുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാഷ്ട്രീയ നേതാക്കൾ നടത്തുന്ന യാത്രയിൽ ഇത്തരം സൗകര്യങ്ങൾ ഉപയോഗിക്കുന്നതിൽ യാതൊരു തെറ്റുമില്ല. ഇതൊക്കെ തെറ്റാണെന്ന് വിളിച്ചു പറയുകയും സ്വന്തം നേതാവ് യാത്ര നടത്തുമ്പോൾ മിണ്ടാതിരിക്കുകയും ചെയ്യുക എന്ന ഇരട്ടത്താപ്പാണ് കെ പി സി സി പ്രസിഡന്റും പ്രതിപക്ഷ നേതാവും കൈക്കൊള്ളുന്നതെന്നും വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

ബസിന് മുകളിലേക്ക് ലിഫ്റ്റ്, മുകളില്‍ നിന്ന് രാഹുല്‍ പ്രസംഗിക്കും; ബസില്‍ കോണ്‍ഫറന്‍സ് റൂമൂം ശുചിമുറിയുംവരെ എന്നിങ്ങനെ എല്ലാ ‘മേന്മകളും’ ഉയര്‍ത്തിക്കാട്ടിയാണ് ബസിനെ പുകഴ്ത്തി പ്രചരണങ്ങള്‍.ബസിനു പിന്നില്‍ എട്ടുപേര്‍ക്ക് യോഗം ചേരാവുന്ന കോണ്‍ഫറന്‍സ് റൂമുണ്ട്. യാത്രക്കിടെ ജനങ്ങളുമായി ഇവിടെ രാഹുലിന് ചര്‍ച്ച നടത്താം. ബസിനു പുറത്ത് സ്ഥാപിച്ചിട്ടുള്ള സ്‌ക്രീനിലൂടെ പുറത്തുള്ളവര്‍ക്ക് തത്സമയം ഇത് കാണുകയും ചെയ്യാം.തെലങ്കാന രജിസ്‌ട്രേഷനുള്ള ഈ ബസാണ് ഇനിയുള്ള രണ്ടുമാസ കാലം രാഹുലിന്റെ വീട്. ഇതില്‍ സജ്ജമാക്കിയ കിടക്കയിലായിരിക്കും രാത്രി അദ്ദേഹത്തിന്റെ ഉറക്കമെന്നുമാണ് വാര്‍ത്തയില്‍ പറയുന്നത്.

About The Author