കോഴിക്കോട് കാർ കത്തി: ഡ്രൈവിംഗ് സീറ്റിൽ നിന്നും മൃതദേഹം കണ്ടെത്തി
കോഴിക്കോട്: പൂർണമായും കത്തിനശിച്ച കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും മൃതദേഹം കണ്ടെത്തി. കോഴിക്കോട് കൂടരഞ്ഞി പുന്നക്കൽ ചപ്പാത്ത് കടവിൽ വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം മൃതദേഹവും കത്തിക്കരിഞ്ഞ നിലയിലാണ്. രാത്രി ഈ ഭാഗത്ത് കൂടി വന്ന ബൈക്ക് യാത്രികനാണ് കാർ കത്തിയ നിലയിൽ കണ്ടത്. ശേഷം പോലീസിനേയും നാട്ടുകാരേയും വിവരമറിയിക്കുകയായിരുന്നു.
ഉടൻ തന്നെ സ്ഥലത്തെത്തിയ തിരുവന്പാടി പോലീസിന്റെ നേതൃത്വത്തിൽ തീ അണച്ച ശേഷം നടന്ന പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് പുന്നക്കൽ സ്വദേശി അഗസ്ത്യൻ ജോസഫിന്റെ ഉടമസ്ഥതയിലുള്ള മാരുതി ആൾട്ടോ കാറാണിത്. ആരുടെ മൃതദേഹമാണ് ഇതെന്ന് വ്യക്തമായിട്ടില്ല. സംഭവസ്ഥലത്ത് ഇന്ന് ഫോറൻസിക്ക് സംഘമെത്തി വിദഗ്ധ പരിശോധനകൾ നടത്തും.