കൂടത്തായി കേസ്; കുറ്റവിമുക്തയാക്കണമെന്ന ജോളിയുടെ ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചു

കൂടത്തായി കൊലപാതക പരമ്പരയിലെ കേസിൽ നിന്ന് കുറ്റവിമുക്തയാക്കണമെന്ന പ്രതി ജോളിയുടെ ഹർജി സുപ്രീംകോടതി മാറ്റിവെച്ചു. മൂന്നാഴ്ച്ച കഴിഞ്ഞ് പരിഗണിക്കാനായാണ് ഹർജി മാറ്റിവെച്ചത്. ജസ്റ്റിസ് എംഎം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് കേസ് മാറ്റിയത്. കേസിൽ നിന്ന് കുറ്റവിമുക്തയാക്കണമെന്നാണ് ഹർജി. കേസിൽ തെളിവില്ലെന്നും വിചാരണ നിർത്തിവെക്കണമെന്നും ഹർജിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്.

അഭിഭാഷകൻ സച്ചിൻ പവഹ ആണ് ജോളിക്കായി ഹാജരായത്. കേസിൽ തെളിവില്ലെന്നാണ് ജോളിയുടെ മുഖ്യവാദം. വിചാരണ നിർത്തിവെക്കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്. ബന്ധുക്കളായ ആറ് പേരെ കൊലപ്പെടത്തിയെന്ന കേസിലെ മുഖ്യപ്രതിയാണ് ജോളി. ജോളിയുടെ ഭർത്തൃമാതാവ്, ഭർതൃ പിതാവ്, ഭർത്താവ് ഉൾപ്പെടെ ഭർത്താവിന്റെ കുടുംബത്തിലെ ആറ് പേരാണ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്.

About The Author

You may have missed