കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാ രജിസ്ട്രേഷൻ

കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ മൂന്നാം  സെമസ്റ്റർ എം എഡ്‌ (സി ബി സി എസ് എസ് – റെഗുലർ/ സപ്ലിമെന്ററി, നവംബർ 2023 പരീക്ഷകൾക്ക് പിഴയില്ലാതെ 14.02.2024 മുതൽ 17.02.2024 വരെയും പിഴയോടുകൂടെ 19.02.2024 ന് വൈകുന്നേരം 5 മണി വരെയും അപേക്ഷിക്കാം.

ടൈംടേബിൾ

കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ മൂന്നാം സെമസ്റ്റർ എം കോം (5 ഇയർ ഇന്റഗ്രേറ്റഡ്) ( സി ബി സി എസ് എസ് ), റെഗുലർ, നവംബർ 2023 പരീക്ഷയുടെ  ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

അസിസ്റ്റന്റ് പ്രൊഫസർ

കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിൽ ഫിസിക്സ് പഠന വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലുള്ള ഒരു  ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഫിസിക്സിൽ ബിരുദാനന്തര ബിരുദം, നെറ്റ്/ പി എച്ച് ഡി ആണ് യോഗ്യത. അഭിമുഖം ഫെബ്രുവരി 2 രാവിലെ 10.30  ന്  പഠന വകുപ്പിൽ. ഫോൺ: 9447649820

ടൈംടേബിൾ

അഫിലിയേറ്റഡ് കോളേജുകളിൽ 2014 മുതൽ 2016 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടിയ ബിരുദ വിദ്യാർത്ഥികൾക്കുള്ള മൂന്നാം സെമസ്റ്റർ  ബിരുദ മേഴ്‌സി ചാൻസ് (നവംബർ 2023) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

About The Author