കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാവിജ്ഞാപനം

കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ നാലാം സെമസ്റ്റർ എം എ/ എം എസ് സി/ എം സി എ/ എം എൽ ഐ എസ് സി/ എൽ എൽ എം/ എം ബി എ (സി ബി സി എസ് എസ്), റെഗുലർ/ സപ്പ്ളിമെൻററി, മെയ് 2024 പരീക്ഷകൾക്ക് പിഴയില്ലാതെ 2024 ജനുവരി 31 മുതൽ ഫെബ്രുവരി 6 വരെയും പിഴയോട് കൂടെ ഫെബ്രുവരി 8 വരെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പുന:പ്രവേശനം

സർവകലാശാലയോട് അഫീലിയേറ്റ് ചെയ്ത കോളേജുകളിലെ നാലാം സെമസ്റ്റർ എം ബി എ പ്രോഗ്രാമിലേക്കും, പഠന വകുപ്പുകളിലെ  നാലാം സെമസ്റ്റർ എം എഡ്/ രണ്ടാം സെമസ്റ്റർ എം പി ഇ എസ് എന്നീ  പ്രോഗ്രാമുകളിലേക്കും പുന:പ്രവേശനം അനുവദിക്കുന്നതിനായി വിദ്യാർത്ഥികൾക്ക്  2024  ജനുവരി 29 വരെ അപേക്ഷകൾ ഓൺലൈൻ മുഖേന സമർപ്പിക്കാവുന്നതാണ്.

ഹാൾടിക്കറ്റ്

കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി & ലീഡർഷിപ്, തളിപ്പറമ്പയി (കില) ലെ രണ്ടാം സെമസ്റ്റർ എം എ പബ്ലിക് പോളിസി & ഡെവലപ്പ്മെന്റ്, ഡീസെൻട്രലൈസഷൻ & ലോക്കൽ ഗവേർണൻസ്, സോഷ്യൽ എന്റർപ്രെന്യൂർഷിപ് & ഡെവലപ്പ്മെന്റ് ഏപ്രിൽ 2023 (2022 അഡ്മിഷൻ) പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

ടൈംടേബിൾ   

ഒന്നാം സെമസ്റ്റർ പി ജി ഡി സി പി (റെഗുലർ/ സപ്ലിമെന്ററി) നവംബർ 2023, ഒന്നാം സെമസ്റ്റർ പിജി ഡി എൽ ഡി (റെഗുലർ/ സപ്ലിമെന്ററി) നവംബർ 2023 എന്നീ പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പ്രായോഗിക പരീക്ഷകൾ

അഞ്ചാം സെമസ്റ്റർ ബി എ സോഷ്യൽ സയൻസ് – എക്കണോമിക്സ് (റഗുലർ), നവംബർ 2023 ൻറെ  പ്രായോഗിക പരീക്ഷകൾ 2024  ജനുവരി 25 ന് മാനന്തവാടി, മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജിൽ  വച്ച് നടത്തുന്നതാണ്. ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.

അസിസ്റ്റന്റ് പ്രൊഫസർ

കണ്ണൂർ സർവകലാശാലാ പാലയാട് ഡോ. ജാനകിയമ്മാൾ ക്യാമ്പസിലെ മാനേജ്‌മെന്റ് സ്റ്റഡീസ് പഠനവകുപ്പിൽ 2 അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിലും ഒരു അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേക്ക് മണിക്കൂർ വേതന അടിസ്ഥാനത്തിലും നിയമനം നടത്തുന്നു. എം ബി എ, യൂ ജി സി നെറ്റ് / ജെ ആർ എഫ് ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും. താല്പര്യമുള്ളവർ ജനുവരി 30 ന് രാവിലെ 11 മണിക്ക് പാലയാട് ഡോ. ജാനകിയമ്മാൾ ക്യാമ്പസിലെ മാനേജ്‌മെന്റ് സ്റ്റഡീസ് പഠനവകുപ്പിൽ എത്തണം.

കണ്ണൂർ സർവകലാശാലയുടെ 2022 – 23 വർഷത്തെ എൻ എസ് എസ് അവാർഡുകൾ വിതരണം ചെയ്തു

കണ്ണൂർ സർവകലാശാലയുടെ 2022 – 23 വർഷത്തെ എൻ എസ് എസ് അവാർഡുകൾ വിതരണം ചെയ്തു. കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ സീനിയർ പ്രൊഫസർ ഡോ. എസ് ബിജോയ് നന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനവും അവാർഡുകളുടെ വിതരണവും എം പി ഡോ. വി ശിവദാസൻ നിർവഹിച്ചു. മികച്ച എൻ എസ് എസ് യൂണിറ്റുകൾ, പ്രോഗ്രാം ഓഫീസർമാർ, മികച്ച വളണ്ടിയർമാർ എന്നിവർക്കുള്ള അവാർഡുകളാണ് വിതരണം ചെയ്തത്. ഈ വർഷം പ്രത്യേകം ഏർപ്പെടുത്തിയ ഭവന നിർമാണ പ്രോജക്ട് അവാർഡ്, ഡിജിറ്റൽ ലിറ്ററസി പ്രോജക്ട് അവാർഡ്, ഹെറിറ്റേജ് പ്രോജക്ട് അവാർഡ് എന്നിവയും ഇതോടൊപ്പം വിതരണം ചെയ്തു. കഴിഞ്ഞവർഷത്തെ സംസ്ഥാന എൻ എസ് എസ് അവാർഡ് ജേതാക്കളായ എസ് ബി പ്രസാദ്, ഡോ. സുജിത്ത് കെ വി എന്നിവരെ ചടങ്ങിൽ വച്ച് അനുമോദിച്ചു. കണ്ണൂർ സർവകലാശാലാ വിദ്യാർത്ഥിക്ഷേമവിഭാഗം ഡയറക്ടർ ഡോ. ടി പി നഫീസ ബേബി അധ്യക്ഷത വഹിച്ച ചടങ്ങിൽ സർവകലാശാലാ രജിസ്ട്രാർ പ്രൊഫ. ജോബി കെ ജോസ്, സിന്റിക്കേറ്റംഗങ്ങളായ ഡോ. രാഖി രാഘവൻ, ഡോ. കെ ടി ചന്ദ്രമോഹൻ കാലിക്കറ്റ് സർവകലാശാലാ ഇ ടി ഐ കോർഡിനേറ്റർ ഡോ. എൻ എം സണ്ണി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ പി എം നിഷ നന്ദി പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് താവക്കര ക്യാമ്പസിൽ എൻ എസ് എസ് വളണ്ടിയർമാർ നിർമ്മിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനവും വില്പനയും നടന്നു.

 

മികച്ച എൻ എസ് എസ് യൂണിറ്റുകൾ

  • നെഹ്‌റു ആർട്സ് & സയൻസ് കോളേജ്, കാഞ്ഞങ്ങാട്

  • ഡോൺ ബോസ്‌കോ ആർട്സ് & സയൻസ് കോളേജ്, അങ്ങാടിക്കടവ്

 

മികച്ച എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാർ

  • വി വിജയകുമാർ – നെഹ്‌റു ആർട്സ് & സയൻസ് കോളേജ്, കാഞ്ഞങ്ങാട്

  • പി കെ നിതിൻ കുട്ടൻ – ഡോൺ ബോസ്‌കോ ആർട്സ് & സയൻസ് കോളേജ്, അങ്ങാടിക്കടവ്

 

മികച്ച എൻ എസ് എസ് വളണ്ടിയർമാർ

  1. സവിൻ ഷാജി – ഗവണ്മെന്റ് കോളേജ്, ചൊക്ലി

  2. ശില്പ പ്രദീപ് – ഡോൺ ബോസ്‌കോ ആർട്സ് & സയൻസ് കോളേജ്, അങ്ങാടിക്കടവ്

  3. എ വൈശാഖ് – ഗവണ്മെന്റ് കോളേജ്, കാസർഗോഡ്

  4. ഇസബെൽ മരിയ – എം ജി കോളേജ് ഇരിട്ടി

  5. പി അഭിരാം – പഴശിരാജ എൻ എസ് എസ് കോളജ്, മട്ടന്നൂർ

  6. അനാമിക ജയരാജ് – നെഹ്‌റു ആർട്സ് & സയൻസ് കോളേജ്, കാഞ്ഞങ്ങാട്

  7. ടി വി ആദിത്ത് – സർസയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ സ്റ്റഡീസ്, തളിപ്പറമ്പ

  8. ആരുഷി ആൻ ഷാജി – നിർമ്മലഗിരി കോളേജ്, കൂത്തുപറമ്പ്

  9. സിനദിൻ സിദാൻ –  മേരിമാതാ ആർട്സ് & സയൻസ് കോളേജ്, മാനന്തവാടി

  10. വി വൈഷ്ണവി – ഗവണ്മെന്റ് കോളേജ്, കാസർഗോഡ്

  11. ഭവന നിർമാണ പ്രോജക്ട് അവാർഡ് : ഡീപോൾ കോളേജ്, എടത്തോട്ടി

  12. ഡിജിറ്റൽ ലിറ്ററസി പ്രോജക്ട് അവാർഡ്: മാടായി കോപ്പറേറ്റിവ് കോളേജ്

  13. ഹെറിറ്റേജ് പ്രോജക്ട് അവാർഡ്: ഡബ്ള്യൂ എം ഓ ഐ ജി കോളേജ്, പനമരം

About The Author