കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ഹാർഡ് വെയർ ടെക്നീഷ്യൻ

കണ്ണൂർ സർവകലാശാല ഐ ടി ഡയറക്ടറേറ്റിൽ പരമാവധി 89 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഹാർഡ് വെയർ ടെക്നീഷ്യൻ തസ്തികയിൽ ഒരു ഒഴിവിലേക്ക്  നിയമനം നടത്തുന്നതിനുള്ള വാക്-ഇൻ ഇൻറർവ്യൂ 24 ജനുവരി 2024 ന് 11 മണിക്ക് സർവകലാശാല ആസ്ഥാനത്ത് നടക്കും. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സർവകലാശാല ആസ്ഥാനത്തെ ഐടി ഡയറക്ടറേറ്റിൽ ഇന്റർവ്യൂവിന് എത്തിച്ചേരേണ്ടതാണ്. യോഗ്യത സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

 

പ്രൈവറ്റ്  രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബി എ കന്നഡ അസൈൻമെന്റ്

രണ്ടാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബി എ കന്നഡ ഇന്റേണൽ ഇവാല്വേഷൻ അസൈന്മെന്റ് (ഏപ്രിൽ 2023) 06.02.2024 (ചൊവ്വാഴ്ച) വൈകുന്നേരം 4 മണിക്കകം സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ്ങിൽ സമർപ്പിക്കണം. അസൈന്മെന്റ് ചോദ്യങ്ങളും മാർഗനിർദേശങ്ങളും സർവകലാശാല വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. അസൈൻമെന്റ് സമർപ്പിക്കുന്നവർ രണ്ടാം സെമസ്റ്റർ ബി.എ. കന്നഡ (പ്രൈവറ്റ് രജിസ്ട്രേഷൻ) ഏപ്രിൽ 2023 സെഷൻ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്തിരിക്കണം.

 

കോളേജ് മാറ്റം

സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളേജുകളിൽ 2023-24 അക്കാദമിക വർഷത്തെ ബിരുദ പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്ററിലേക്ക് കോളേജ് മാറ്റത്തിനായി വിദ്യാർത്ഥികൾക്ക് ലേറ്റ് ഫീസ് 550 രൂപ സഹിതം 2024  ജനുവരി 23 വരെയും അപേക്ഷകളിന്മേൽ കോളേജ്  തലത്തിലുള്ള നടപടികൾ പൂർത്തിയാക്കി ഓൺലൈൻ മുഖേന സമർപ്പിക്കുന്നതിന് പ്രിൻസിപ്പാൾമാർക്ക് 2024 ജനുവരി 24 വരെയും സർവകലാശാല ഓൺ ലൈൻ പോർട്ടലിൽ സമയം ദീർഘിപ്പിച്ചിട്ടുണ്ട്. യഥാസമയം അപേക്ഷ സമർപ്പിക്കാതിരുന്ന വിദ്യാർഥികൾ അവസരം വിനിയോഗിക്കേണ്ടതാണ്.

 

പുനർമൂല്യനിർണയഫലം

രണ്ടാം സെമസ്റ്റർ ബികോം/ ബി ബി എ/ ബി എ (പ്രൈവറ്റ് രജിസ്ട്രേഷൻ) റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – ഏപ്രിൽ 2022 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനർ മൂല്യ നിർണ്ണയത്തിൽ മാർക്കിൽ മാറ്റം വന്ന വിദ്യാർഥികൾ, ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ, റിസൾട്ട് മെമ്മോയുടെ ഡൗൺലോഡ് ചെയ്ത പകർപ്പിനോടൊപ്പം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

 

ഹാൾ ടിക്കറ്റ്

കണ്ണൂർ സർവകലാശാലയിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, മഞ്ചേശ്വരം കാമ്പസിലെ ഒന്നാം സെമസ്റ്റർ എൽ എൽ ബി, നവംബർ 2023  പരീക്ഷകൾ 23.01.2024 ന് ആരംഭിക്കും. ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

 

പ്രായോഗിക പരീക്ഷകൾ

ഏഴാം സെമസ്റ്റർ ഇൻറഗ്രേറ്റഡ് എം എസ് സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻറ് മെഷീൻ ലേണിങ് (റഗുലർ), ഒക്ടോബർ 2023 ൻറെ പ്രായോഗിക പരീക്ഷകൾ 2024 ഫെബ്രുവരി 01, 05 എന്നീ തീയതികളിലായി കാഞ്ഞങ്ങാട് നെഹ്റു ആ4ട്സ് ആൻറ് സയൻസ് കോളേജിൽ  വച്ച് നടത്തുന്നതാണ്. ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.

About The Author