കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പ്രായോഗിക പരീക്ഷകൾ
കണ്ണൂർ സർവകലാശാലയുടെ ബി ടെക് (സപ്ലിമെന്ററി – മേഴ്‌സി ചാൻസ് – 2007 മുതൽ 2014 അഡ്മിഷൻ) വിദ്യാർത്ഥികളുടെ ഏഴാം സെമസ്റ്റർ (നവംബർ 2022), ആറാം സെമസ്റ്റർ (ഏപ്രിൽ 2023) സിവിൽ എഞ്ചിനീയറിംഗ് വിഭാഗം  പ്രായോഗിക പരീക്ഷകൾ  2024  ജനുവരി 24, 25 തീയതികളിലും ഏഴാം സെമസ്റ്റർ (നവംബർ 2022) ആറ്, എട്ട്  സെമസ്റ്റർ (ഏപ്രിൽ 2023) ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്  വിഭാഗം  പ്രായോഗിക പരീക്ഷകൾ 2024  ജനുവരി 22 മുതൽ ഫെബ്രുവരി 1  വരെയുള്ള തീയതികളിലും  കണ്ണൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ  വച്ച് നടത്തുന്നതാണ്. വിശദമായ ടൈം ടേബിളുകൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് . പ്രയോഗിക പരീക്ഷകൾക്ക്  രജിസ്റ്റർ ചെയ്ത  വിദ്യാർത്ഥികൾ പരീക്ഷക്ക് മുന്നോടിയായി ലബോറട്ടറി പരിചയപ്പെടുന്നതിനായി കണ്ണൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജുമായി ബന്ധപ്പെടാവുന്നതാണ്.
പരീക്ഷാവിജ്ഞാപനം
അഫിലിയേറ്റഡ് കോളേജുകളിലെ, 13.03.2024ന് ആരംഭിക്കുന്ന ആറാം  സെമസ്റ്റർ  ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2024 പരീക്ഷകൾക്ക്  പിഴയില്ലാതെ 13.02.2024  മുതൽ 19.02.2024 വരെയും  പിഴയോടുകൂടി 21.02.2024 വരെയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
ആറാം സെമസ്റ്റർ ബിരുദ മേഴ്‌സി ചാൻസ് പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിൽ 2014 മുതൽ 2017 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടിയ ബിരുദ വിദ്യാർത്ഥികൾക്കുള്ള ആറാം സെമസ്റ്റർ ബിരുദ മേഴ്‌സി ചാൻസ് (ഏപ്രിൽ 2024) പരീക്ഷകൾക്ക്പിഴയില്ലാതെ 13.02.2024 മുതൽ 19.02.2024 വരെയും പിഴയോടുകൂടി 21.02.2024 വരെയും അപേക്ഷിക്കാം.മേഴ്‌സി ചാൻസ് പരീക്ഷ എഴുതുവാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും വിജ്ഞാപനത്തിൽ പ്രതിപാദിച്ച പ്രകാരം ഫീസ് അടച്ച് റീ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്.  പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
യോഗ അസിസ്റ്റൻറ് പ്രൊഫസർ/ ട്രെയിനർ
കണ്ണൂർ സർവകലാശാല കായിക പഠന വിഭാഗത്തിൽ  അസിസ്റ്റന്റ് പ്രൊഫസർ (യോഗ), ട്രെയിനർ (യോഗ) എന്നീ ഒഴിവുകളിലേക്ക്  യുജിസി നിഷ്കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് വാക്ക് ഇൻ ഇന്റർവ്യൂ 19.01.2024 ന് രാവിലെ 10 മണിക്ക് മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ കായികപഠന വകുപ്പിൽവച്ച് നടത്തുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം അന്നേദിവസം ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
സുധാ കൃഷ്ണൻ എൻഡോവ്മെൻ്റ് സ്കോളർഷിപ്പിനായി ഇപ്പോൾ അപേക്ഷിക്കാം
2022-24 അദ്ധ്യയന വർഷത്തേക്കുള്ള സുധാ കൃഷ്ണൻ എൻഡോവ്മെൻ്റ് സ്കോളർഷിപ്പിനായി കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെൻ്റ് /എയ്ഡഡ് കോളേജുകളിൽ പഠിക്കുന്ന ഒന്നാം സെമസ്റ്റർ ഡിഗ്രി വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുമുള്ള സമർത്ഥരായ വിദ്യാർത്ഥികൾക്കായി  ഏർപെടുത്തിയ സ്കോളർഷിപ്പാണിത്. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 31.01.2024

About The Author