കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

വാക് – ഇൻ – ഇന്റർവ്യൂ 

കണ്ണൂർ സർവകലാശാലയുടെ സാമ്പത്തിക ശാസ്ത്ര പഠനവകുപ്പിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലെ ഒരു ഒഴിവിലേക്കുള്ള നിയമനത്തിനായി (മണിക്കൂർ വേതനാടിസ്ഥാനത്തിൽ) ജനുവരി 17 ന് (ബുധനാഴ്ച) വാക് – ഇൻ – ഇന്റർവ്യൂ നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ബുധനാഴ്ച രാവിലെ 11 മണിക്ക് പാലയാട് ക്യാമ്പസിൽ പ്രവർത്തിക്കുന്ന സാമ്പത്തിക ശാസ്ത്ര പഠനവകുപ്പിൽ എത്തിച്ചേരണം. ഫോൺ: 9400337417

അസിസ്റ്റൻറ് പ്രൊഫസർ

കണ്ണൂർ സർവകലാശാലയുടെ നിയമ പഠനവകുപ്പിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലെ ഒഴിവിലേക്കുള്ള നിയമനത്തിനായി (ദിവസ വേതനാടിസ്ഥാനത്തിൽ) ജനുവരി 19 ന് ഇന്റർവ്യൂ നടത്തുന്നു. 55 ശതമാനത്തിൽ കുറയാത്ത എൽ എൽ എം ബിരുദം, നെറ്റ് എന്നിവയാണ് യോഗ്യത. നിയമാനുസൃത ഇളവുകൾ ബാധകം. യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 19 ന് രാവിലെ 10 മണിക്ക് പാലയാട് ക്യാമ്പസിൽ പ്രവർത്തിക്കുന്ന പഠനവകുപ്പിൽ എത്തിച്ചേരണം.

അധ്യാപക നിയമനം

കണ്ണൂർ സർവകലാശാലാ മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസ് പഠനവകുപ്പിൽ രണ്ടു വർഷ കാലാവധി വ്യവസ്ഥയിൽ അസിസ്റ്റൻറ് പ്രൊഫസർ (യോഗ), സ്പോർട്സ് ട്രെയിനർ, യോഗ ട്രെയിനർ എന്നീ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 17. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

About The Author