കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
റിസർച്ച് അസിസ്റ്റന്റ് ഒഴിവ്
കണ്ണൂർ സർവകലാശാലയുടെ പരിസ്ഥിതി പഠനവകുപ്പിൽ സ്റ്റാർട്ട് അപ്പ് ഗ്രാന്റ് റിസർച്ച് പ്രോജക്ടിന്റെ ഭാഗമായി ഒരു റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത: എം എസ് സി എൻവയോൺമെന്റൽ സയൻസ്, എം എസ് സി കെമിസ്ട്രി, എം എസ് സി നാനോസയൻസ് & ടെക്നോളജി. നാനോ മെറ്റീരിയൽ ഉണ്ടാക്കാൻ ഉള്ള പരിജയം അഭികാമ്യം. ഇന്റർവ്യൂ ഈ മാസം 11 ന് രാവിലെ 10 മണിക്ക് പഠനവകുപ്പിൽ വെച്ച് നടത്തുന്നതാണ്. ഫോൺ 9746602652, 9946349800
റിസർച്ച് അസിസ്റ്റന്റ് ഒഴിവ്
കണ്ണൂർ സർവകലാശാല ഭൂമിശാസ്ത്ര വകുപ്പിൽ സ്റ്റാർട്ടപ്പ് ഗ്രാന്റ് റിസർച്ച് പ്രോജക്ടിന്റെ ഭാഗമായി റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത എം എസ് സി ജ്യോഗ്രഫി. ജിയോ ഇൻഫോമാറ്റിക്സിൽ പ്രാവീണ്യം അഭികാമ്യം. ഇന്റർവ്യൂ ജനുവരി 11 രാവിലെ 11 മണിക്ക് പഠന വകുപ്പിൽ. ഫോൺ: 04972806400, 9447085046
ഹാൾ ടിക്കറ്റ്
അഫിലിയേറ്റഡ് കോളേജുകളിലെ, 10.01.2024 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – മേഴ്‌സി ചാൻസ് ഉൾപ്പെടെ) ഒക്ടോബർ 2023, ഒന്ന്, ഏഴ് സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ആൻഡ് മെഷീൻ ലേർണിംഗ്, ഒക്ടോബർ 2023 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
ടൈംടേബിൾ
07.02.2024 ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2023 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.