ചൂട്ടാട് ബീച്ചില്‍ മാലിന്യം: നടത്തിപ്പുകാരന് മുപ്പതിനായിരം രൂപ പിഴ

ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്തെ നിയമലംഘനങ്ങള്‍ അന്വേഷിക്കുന്ന ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചൂട്ടാട് ബീച്ച് പാര്‍ക്ക് നടത്തിപ്പുകാരന് മുപ്പതിനായിരം രൂപ പിഴ ചുമത്തി. പുഴയിലേക്ക് മാലിന്യം തള്ളിയതിനും ജൈവ അജൈവ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചതിനുമാണ് നടപടി. ജലാശയം മലിനമാക്കിയതിന് 25,000 രൂപയും ജൈവ അജൈവമാലിന്യങ്ങള്‍ തരംതിരിക്കാതെ അലക്ഷ്യമായിട്ടതിന് അയ്യായിരം രൂപയുമാണ് പിഴ. പഞ്ചായത്തീരാജ് ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം നടപടികള്‍ സ്വീകരിക്കാന്‍ മാടായി ഗ്രാമ പഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കി. ടീം ലീഡര്‍ പി പി അഷ്റഫ്, പഞ്ചായത്ത് അസി. സെക്രട്ടറി എം വി സുമേഷ്, നിതിന്‍ വത്സലന്‍, മോറിസ് മനോജ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

About The Author