ബഹിരാകാശത്ത് വൈദ്യുതി ഉത്പാദനം; പൂർണ്ണ വിജയമെന്ന് ഐഎസ്ആർഒ

ചരിത്ര നേട്ടവുമായി ഐഎസ്ആര്‍ഒ. ബഹിരാകാശത്തും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പരീക്ഷണത്തിലും വിജയം കണ്ടെത്തി ചരിത്ര നേട്ടം കൈവരിച്ചു. ഫ്യുവല്‍ സെല്‍ പവര്‍ സിസ്റ്റം പരീക്ഷണമാണ് വിജയം കൈവരിച്ചത്. 180 വാള്‍ട്ട് വൈദ്യുതിയാണ് 350 കിലോമീറ്റര്‍ ഉയരത്തില്‍ ഫ്യുവല്‍ സെല്‍ ഉത്പാദിപ്പിച്ചത്.

ഐഎസ്ആര്‍ഒയുടെ വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ആണ് ഫ്യുവല്‍ സെല്‍ നിര്‍മിച്ചത്. ഹൈഡ്രജനും ഓക്സിജനും ഉപയോഗിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഫ്യുവല്‍ സെല്‍ വൈദ്യുതി ഉത്പാദിപ്പിക്കുമ്പോള്‍ ജലം മാത്രമാണ് പുറംതള്ളുന്നതെന്നും മറ്റ് വാതകങ്ങളൊന്നും പുറംതള്ളുന്നില്ലെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.

പുതുവര്‍ഷ ദിനത്തിലാണ് ഐഎസ്ആര്‍ഒ പിഎസ്എല്‍വി സി 58 എക്‌സ്‌പോസാറ്റ് റോക്കറ്റ് വിക്ഷേപിച്ചത്. റോക്കറ്റിന്റെ അവസാന ഭാഗത്ത് തയ്യാറാക്കിയിരുന്ന പിഒഇഎം എന്ന മൊഡ്യൂളില്‍ പത്ത് ഉപഗ്രഹങ്ങളും ഉണ്ടായിരുന്നു. ഇവയില്‍ വിഎസ്എസ്സി നിര്‍മ്മിച്ച രണ്ട് ഉപഗ്രഹങ്ങളില്‍ ഒന്നായ എഫ്‌സിപിഎസ് ആണ് ഇപ്പോള്‍ വിജയം കൈവരിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചത്.

About The Author