ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണ് നഴ്സ് മരിച്ചു

തിരൂര്‍ ജില്ലാ ആശുപത്രിയിലെ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ ഹെഡ് നഴ്‌സ് മരിച്ചു. തൃശ്ശൂര്‍ ചാലക്കുടി ചെട്ടിക്കുളം സ്വദേശി തറയില്‍ മിനി (48) യാണ് മരിച്ചത്. ഓങ്കോളജി കെട്ടിടത്തിനുള്ളിലെ സൗകര്യങ്ങള്‍ പരിശോധിക്കാന്‍ എത്തിയപ്പോഴായിരുന്നു അപകടം.

ഓങ്കോളജി കെട്ടിടത്തിനുള്ളിലെ സൗകര്യങ്ങള്‍ പരിശോധിക്കാന്‍ മിനി ഓങ്കോളജി കെട്ടിടത്തിലെത്തി. പരിശോധിക്കുന്നതിനിടയില്‍ ഗ്രൗണ്ട് ഫ്‌ലോറില്‍ നിന്ന് തറയിലെ അണ്ടര്‍ ഗ്രൗണ്ടിലേക്ക് വീഴുകയായിരുന്നു. യന്ത്രങ്ങളും മറ്റും മുകളിലേക്ക് കയറ്റാന്‍ നിര്‍മ്മിച്ചഭൂഗര്‍ഭ അറയിലേക്കാണ് വീണത്. ഉടനെ സഹപ്രവർത്തകർ കോട്ടക്കൽ മിംസ് ആശുപത്രിയിലെത്തിച്ചു.

 

About The Author